ജിഷ വധം അതിക്രൂരം: സമൂഹത്തെ ആദ്യം ഉണര്‍ത്തിയത് സുപ്രഭാതം
കൊച്ചി: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ വധം അതിക്രൂരമെന്ന് സമൂഹത്തെ ആദ്യം അറിയിച്ചത് സുപ്രഭാതം. ജിഷ കൊല്ലപ്പെട്ട് മൂന്നാം ദിവസം ലജ്ജിക്കുക കേരളമേ.. എന്ന തലക്കെട്ടില്‍ പത്രത്തിന്റെ ലീഡ് വാര്‍ത്തയായിരുന്നു അത്. പിന്നീടാണ് സംഭവത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കി മറ്റു മാധ്യമങ്ങള്‍ വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിത്തുടങ്ങിയത്.
മറ്റുപത്രങ്ങളില്‍ രണ്ടോ മൂന്നോ കോളത്തില്‍ ഒതുങ്ങിയ വാര്‍ത്ത അന്ന് സുപ്രഭാതം ലീഡായി നല്‍കി. ഡല്‍ഹിയില്‍ നിര്‍ഭയ പെണ്‍കുട്ടി കൊല്ലപ്പെട്ടതിനേക്കാള്‍ ക്രൂരമായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കി. ഇന്നു കോടതി പറഞ്ഞതും അതുതന്നെ- ജിഷ കേസിനു നിര്‍ഭയകേസിനു തുല്യമെന്ന്.
സുപ്രഭാതം വാര്‍ത്ത വായിക്കാം
കൊച്ചി: പെരുമ്പാവൂരില്‍ വീടിനുള്ളില്‍ ക്രൂരമായി കൊലപ്പെട്ട നിയമവിദ്യാര്‍ഥിനി മൃഗീയ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ക്രൂരബലാല്‍സംഗത്തിന് ഇരയായ നിര്‍ഭയയേക്കാള്‍ അങ്ങേയറ്റം നിഷ്ഠൂരമായാണ് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ വീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷമോള്‍ (30) കൊല്ലപ്പെട്ടതെന്ന വിവരം കേരളത്തെ നടുക്കി.
വ്യാഴാഴ്ച രാത്രിയാണ് സ്വന്തം വീട്ടില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍ പുറത്തുവന്ന പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മനസാക്ഷിയെ നടക്കുന്ന കൊലപാതകമാണ് നടന്നതെന്ന് വ്യക്തമായത്. ക്രൂരമായ ബലാല്‍സംഗത്തിനും പ്രാകൃത രീതിയില്‍ മര്‍ദ്ദിച്ചതിനും ശേഷമാണ് നിഷയെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പോസ്റ്റ്്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനനേന്ദ്രിയത്തില്‍ ആയുധം കുത്തിക്കയറ്റിയതായും വന്‍കുടല്‍ പുറത്തുവന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശരീരത്തില്‍ പലയിടത്തും കുത്തേറ്റിട്ടുണ്ട്. മൂക്കു അടിയേറ്റ് തെറിച്ചുപോയ നിലയിലാണ്. ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചിട്ടുണ്ട്. വയര്‍ കീറി കുടല്‍മാല പുറത്തുചാടിയ നിലയിലായിരുന്നു. തലയ്ക്കു പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. ജിഷയുടെ മാറിടത്തിലും കഴുത്തിലുമായി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കണ്ടെത്തിയത്.
അടുത്ത കാലത്തൊന്നും ഇത്ര ഭീകരമായ ഒരു കൊലപാതകം കേരളത്തില്‍ നടന്നിട്ടില്ലെന്ന് പൊലിസ് പറയുന്നു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു മുടി മാത്രമാണ് സംഭവ സ്ഥലത്തു നിന്ന് പൊലിസിന് ലഭിച്ചിട്ടുള്ള തെളിവ്.
അമ്മ രാജേശ്വരി ജോലിക്ക് പോയ സമയത്തായിരുന്നു വട്ടോളിപ്പിടി കനാല്‍ ബണ്ടില്‍ സ്വന്തം വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിക്ക് അമ്മ തിരിച്ചെത്തിയപ്പോള്‍ മാത്രമാണ് വിവരം പുറം ലോകം അറിഞ്ഞത്. വീട്ടിലെ തുണിത്തരങ്ങളും പാത്രങ്ങളും വാരിവലിച്ചിട്ടിരുന്നു. അതുകൊണ്ടു തന്നെയാണ് ബലാല്‍സംഗശ്രമത്തിനിടെ കൊല്ലപ്പട്ടതാണെന്ന നിഗമനത്തില്‍ പൊലിസ് എത്തിയത്. വൈകിട്ട് അഞ്ചരയക്ക് അമ്മ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് പന്ത്രണ്ടയരക്ക് വെള്ളമെടുക്കാന്‍ നിഷ പുറത്ത് നില്‍ക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. ഈ സാഹചര്യത്തില്‍ ഉച്ചക്ക് ഒന്നിനും അഞ്ചിനുമിടക്കാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
പുറമ്പോക്കിലുള്ള രണ്ടു സെന്റ് ഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് രാജേശ്വരിയും ജിഷമോളും താമസിച്ചിരുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ രാജേശ്വരി വീട്ടു ജോലികള്‍ക്കു പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. എല്‍.എല്‍.ബി പരീക്ഷ എഴുതിയിരുന്ന ജിഷ ചില വിഷയങ്ങളില്‍ പരാജപ്പെട്ടതിനാല്‍ എഴുതിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഇന്നലെ എറണാകുളം റേഞ്ച് ഐ ജി മഹിപാല്‍ യാദവ്, റൂറല്‍ എസ് പി യതീശ് ചന്ദ്ര എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി.
നിര്‍ഭയയുടെ ഓര്‍മപ്പെടുത്തല്‍
-
ഡിസംബര്‍ 2012: ദല്‍ഹിയില്‍ വിദ്യാര്‍ഥിനിയായ 23കാരിയെ ബസില്‍ ആറംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്തു.
-
പ്രായപൂര്‍ത്തിയാകാത്തവരടക്കം പ്രതികള്‍.
-
സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവഗുരുതരം.
-
ബലാത്സംഗക്കേസുകളില്‍ വിചാരണ ത്വരിതപ്പെടുത്താനും ശിക്ഷ ഉറപ്പാക്കാനുമായി നിയമഭേദഗതികള്‍ നിര്‍ദേശിക്കാന്‍ കമ്മിറ്റി രൂപവത്കരിക്കുമെന്ന് സര്‍ക്കാര്‍.
-
ജീവനായി പോരാടുന്ന പെണ്‍കുട്ടിയെ വിദഗ്ധചികിത്സക്ക് സിംഗപ്പൂരിലെത്തെിച്ചു.
-
ഡിസംബര്‍ 29 പുലര്‍ച്ചെ 2.15ന് 'നിര്‍ഭയ'യെന്ന് രാജ്യം പേരിട്ടുവിളിച്ച പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി.
-
പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം.
-
സാകേത് അതിവേഗ കോടതി വിചാരണ നടപടികള്‍ ആരംഭിച്ചു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്.
-
മുഖ്യപ്രതി റാംസിങ് തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍.
-
പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മൂന്നുവര്‍ഷം ദുര്‍ഗുണ പരിഹാരപാഠശാലയില്‍ പാര്‍പ്പിക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധി.
-
അതിവേഗ കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത് മാറ്റി.
-
പ്രതികള്‍ക്ക് തൂക്കുകയര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."