വാട്ടര്‍ പ്ലാന്റ് ഉദ്ഘാടനം
വാടാനപ്പള്ളി: മണ്ണിനോടും വെള്ളത്തിനോടും മനുഷ്യന് ചെയ്ത അനീതിയാണു ഇന്ന് സമൂഹം അനുഭവിക്കുന്ന ജലക്ഷാമം ഉള്‍പ്പെടെയുള്ള മുഴുവന്‍ സാമൂഹ്യ വിപത്തുകള്‍ക്കും കാരണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ജീവിത രീതിയിലും ശൈലിയിലും സമൂലമായ മാറ്റങ്ങളുണ്ടാകണം. പൂര്‍വ്വികരുടെ ജീവിത രീതിയിലേക്ക് മടങ്ങിപ്പോകുവാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. തൃത്തല്ലൂര്‍ കെ.എം.എച്ച്.എം ബനാത് അനാഥ അഗതി മന്ദിരത്തില്‍ സ്ഥാപിച്ച മിനറല്‍ വാട്ടര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കെ.എം.എച്ച്.എം സെക്രട്ടറി സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. മുരളി പെരുനെല്ലി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷിജിത് വടക്കുഞ്ചേരി, മെമ്പര്‍ എ.എ അബു, ഷിയാസ് പെരിഞ്ഞനം, ഗോപകുമാര്‍, പി.എ മുഹമ്മദ് മോന്, ഹാരിസ് മര്‍ജാന്‍, ഹാഫിളു നവാസ് അല്‍ കസരി, എ.കെ അബ്ദുള്‍ ഖാദര്‍, മനോജ് പൊക്കാഞ്ചേരി, എ.എം സനൗഫല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."