ലൈംഗികാരോപണം: ഡാന്‍ ജോണ്സണ് ആത്മഹത്യ ചെയ്തു
ന്യൂയോര്‍ക്ക്: ലൈംഗികാരോപണം നേരിട്ട കെന്റക്കി പ്രതിനിധി സഭാംഗവും റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡാന്‍ ജോണ്സണ് ആത്മഹത്യ ചെയ്തു. രണ്ടുദിവസം മുന്‍പാണ് ഇദ്ദേഹത്തിനെതിരേ ആരോപണമുയര്‍ന്നത്.
കഴിഞ്ഞദിവസം ആരോപണങ്ങളെല്ലാം ജോണ്സണ് നിഷേധിച്ചിരുന്നു. ലൂയിസ് വില്ലയിലെ ഹാര്‍ട്ട് ഓഫ് ഫയര്‍ പള്ളിയിലെ ബിഷപ്പ് കൂടിയാണ് ഇദ്ദേഹം. 2012ലെ പുതുവത്സരാഘോഷ വേളയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് ജോണ്‍സനെതിരായ ആരോപണം.
ഇയാളുടെ മൃതദേഹം സ്വന്തം കാറിനടുത്തുനിന്നാണ് ലഭിച്ചത്. ജോണ്സണ് തലയ്ക്ക് വെടിവച്ച് മരിക്കുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് ഇയാള്‍ ഫേസ്ബുക്കില്‍ ആരോപണങ്ങള്നിഷേധിച്ച് പോസ്റ്റിട്ടിരുന്നു. അതോടൊപ്പം ഇത് താങ്ങാനാവില്ലെന്നും സ്വര്‍ഗമാണ് ഇനി എന്റെ വീടെന്നും പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് പിന്നീട് പിന്‍വലിക്കുകയും ചെയ്തു. ലൈംഗികാ രോപണങ്ങളെ തുടര്‍ന്ന് ജോണ്സണ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക്ക് പാര്‍ട്ടി രംഗത്തെത്തിയിരുന്നു.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേലിനെയും കുരങ്ങനെന്നുപറഞ്ഞ് ഇദ്ദേഹം അധിക്ഷേപിച്ചത് നേരത്തേ വിവാദമായിരുന്നു. നിരവധി മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."