'അന്നം തരുന്ന നാടിനു ജീവരക്തം സമ്മാനം' ബഹ്‌റൈന്‍ കെഎംസിസി ദേശീയദിന രക്തദാന ക്യാംപുകള്‍ ശ്രദ്ധേയമായി
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ കെ.എം.സി.സി സംഘടിപ്പിച്ച രക്തദാന ക്യാംപുകള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
'അന്നം തരുന്ന നാടിനു ജീവരക്തം സമ്മാനം' ബഹ്‌റൈന്‍ സല്‍മാനിയ മെഡിക്കല്‍ സെന്ററിലും ബഹ്‌റൈന്‍ സൈനിക ആശുപത്രിയിലും നടത്തിയ രക്തദാന ക്യാംപുകളില്‍ മുന്നൂറിലേറെ പേര്‍ പങ്കെടുത്ത് രക്തദാനം നടത്തിയതായി സംഘാടകര്‍ അറിയിച്ചു.
ബഹ്‌റൈനിലെ മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ക്യാംപ് സന്ദര്‍ശിക്കാനെത്തിയിരുന്നു.
ഒരേ ദിവസം ഒരേ സമയം രണ്ടു രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കുന്നത് പ്രവാസി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമാണ്. ഇതോടെ കെ എം സി സി നടത്തിയ ക്യാമ്പുകളുടെ എണ്ണം 24 ആയി. രക്ത ദാതാക്കളുടെ എണ്ണം 3500 പിന്നിട്ടു.
രാവിലെ എട്ടുമുതല്‍ ആരംഭിച്ച ഇരു ക്യാംപിലും അനുഭവപ്പെട്ട വന്‍ ജനപങ്കാളിത്തം ആശുപത്രി അധികൃതരുടെ പ്രശംസ പിടിച്ചു പറ്റി. ഹമദ് ടൗണ്‍, ബുദയ്യ, ദാര്‍ കുലൈബ്, റഫ, സിത്ര പ്രവര്‍ത്തകര്‍ റിഫയിലും മറ്റു പ്രദേശങ്ങളിലുള്ളവര്‍ മനാമ സല്‍മാനിയ സെന്ററിലും രക്തം ദാനം നല്‍കി.
ബി ഡി എഫ് ആശുപത്രിയില്‍ നടന്ന ക്യാംപ് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉദ്ഘാടനം ചെയ്തു.
സല്‍മാനിയ ക്യാംപ് കെ എം സി സി മുന്‍ പ്രസിഡന്റ് സി കെ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. സമാപന പരിപാടിയില്‍ കെ എം സി സി സംസ്ഥാന ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് എസ് വി ജലീല്‍, ഇന്ത്യന്‍ സ്‌കൂള്‍ എക്‌സി. അംഗം ജയ്ഫര്‍ മൈദാനി, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സ്‌കൂള്‍ അംഗം അജയ്കൃഷ്ണന്‍, നോര്‍ക്ക ബഹ്‌റൈന്‍ പ്രതിനിധി സിറാജ് കൊട്ടാരക്കര, കുട്ടൂസ മുണ്ടേരി പ്രസംഗിച്ചു.
വിവിധ സംഘടനാ ഭാരവാഹികളായ റഷീദ് മാഹി, സുഹൈല്‍ മേലടി, മുജീബ് മാഹി, നോര്‍ക്ക വളണ്ടിയര്‍ നൂര്‍ജഹാന്‍ സിറാജ്, കുവൈത്ത് കെ എം സി സി നേതാവ് ബഷീര്‍ ബാത്ത പരിപാടിയില്‍ സംബന്ധിച്ചു. ചെയര്‍മാന്‍ കെ കെ സി മുനീര്‍ സ്വാഗതവും കണ്‍വീനര്‍ എ പി ഫൈസല്‍ നന്ദിയും പറഞ്ഞു.
ബി ഡി എഫ് ക്യാംപില്‍ അസീസ് താമരശ്ശേരി അധ്യത വഹിച്ചു. കെ എം സി സി സംസ്ഥാന നേതാക്കള്‍ സംബന്ധിച്ചു. ഫൈസല്‍ കോട്ടപ്പള്ളി സ്വാഗതവും റഫീഫ് നന്ദിയും പറഞ്ഞു.
കെഎംസിസി ഭാരവാഹികളായ ഹബീബ് റഹ്മാന്‍, ടി പി മുഹമ്മദലി, ഷാഫി പാറക്കട്ട, സിദ്ധീഖ് കണ്ണൂര്‍, മൊയ്തീന്‍ കുട്ടി കൊണ്ടോട്ടി, മുസ്തഫ തിരുവള്ളൂര്‍, ഇബ്രാഹിം പുറക്കാട്ടിരി, പാരാജോണ്‍ കണ്‍ട്രി മാനേജര്‍ അമീര്‍, സല്‍മാനിയ ബ്ലഡ് ബാങ്ക് മേധാവി ഫഖ്രിയ ദര്‍വിഷ്, സലാം മമ്പാട്ടുമൂല, ഷിഹാബ് നിലമ്പൂര്‍, സൂപ്പി ജീലാനി, ഇ പി മഹ്മൂദ് ഹാജി, നാസര്‍ ഹാജി പുളിയാവ്, അസ്‌ലം വടകര, അഷ്‌റഫ് കാട്ടിലെപ്പീടിക,നൂറുദ്ദീന്‍ മുണ്ടേരി, സലിം തളങ്കര, ഷറഫുദ്ദീന്‍ മാരായമംഗലം, റഫീഖ് നാദാപുരം, പി കെ ഇസ്ഹാഖ്, ഫൈസല്‍ ചെറുവണ്ണൂര്‍, ഒ കെ കാസിം, ആവള അഹ്മദ്, റഫീഖ് കാസര്‍ക്കോട്, ഷംസുദ്ദീന്‍ വെന്നിയൂര്‍,കാസിം നൊച്ചാട്, മൗസല്‍ മൂപ്പന്‍, ഇ പി ഷമിം, അഷ്‌റഫ് തോടന്നൂര്‍, ഷിഹാബ് ചാപ്പനങ്ങാടി, അഷ്‌റഫ് കാസര്‍ക്കോട്, ലത്തീഫ് കൊയിലാണ്ടി, ഷഹീര്‍ കാട്ടാമ്പള്ളി, ഖാദര്‍ മൂല, റഷീദ് തൃശൂര്‍, എം ടി അഹ്മദ്, എസ് കെ നാസര്‍, ഇസ്മായില്‍ പയ്യന്നൂര്‍, മുനീര്‍ ഒഞ്ചിയം, റിയാസ് പേരാമ്പ്ര, സിദ്ദീഖ് കണ്ണൂര്‍, ഖാലിദ് കണ്ണൂര്‍, സിദ്ദിഖ് കാട്ടാമ്പള്ളി, ലത്തീഫ് തളിപ്പറമ്പ്, അബൂബക്കര്‍ പാറക്കടവ്, അഷ്‌കര്‍ വടകര, ഹുസൈന്‍ വടകര, സമീര്‍ മുഹറഖ്, തേവലക്കര ബാദുഷ, മാസില്‍ പട്ടാമ്പി, എസ് കെ അഷ്‌റഫ്, ഫദീല മൂസ ഹാജി, ഹസ്സന്‍ കോയ നടുവണ്ണൂര്‍, നവാസ് വടകര, തുടങ്ങിയവര്‍ സല്‍മാനിയ ക്യാംപിനു നേതൃത്വം നല്‍കി.
ബിഡിഎഫ് ക്യാംപിന് സൈനുദ്ദീന്‍ കണ്ണൂര്‍, ജലീല്‍ കാക്കുനി, സഹീര്‍ വില്ല്യാപ്പള്ളി, ഇ കെ മൂസ്സ, ഇബ്രാഹിം മുയിപ്പോത്ത്, ബഷീര്‍ ആയഞ്ചേരി, എം എം റഹ്മാന്, വി ബഷൂര്‍, സാജിദ് പേരമ്പ്ര, സിറാജ് നടുവണ്ണൂര്‍, അസീസ് തുടങ്ങിയ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."