മുന്നണി പ്രവേശനം വൈകാതെയെന്നു മാണി; പിണറായിയോട് എപ്പോഴും സോഫ്റ്റ് കോര്‍ണര്‍
കോട്ടയം: മുന്നണി പ്രവേശനത്തെ കുറിച്ച് അധികം വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്ന് കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി.
ഇക്കാര്യത്തില്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടതുണ്ട്. കേരള കോണ്‍ഗ്രസിന്റെ നയം അംഗീകരിക്കുന്നവരുമായി സഹകരിക്കും. എല്ലാ വശങ്ങളും സാഹചര്യങ്ങളും പരിശോധിച്ച് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ.
ഇതിനാവശ്യമായ ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നും പാര്‍ട്ടിയുടെ പ്രതിനിധി സമ്മേളനത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മാണി പറഞ്ഞു.
തനിച്ച് നിന്നപ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞുവെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി പിടിച്ചുനിന്നു. പിന്നില്‍നിന്നു കുത്തുന്നവര്‍ അകത്തും പുറത്തുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനോട് എപ്പോഴും സോഫ്റ്റ് കോര്‍ണറുണ്ട്.
നല്ല നിലയില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ് പിണറായി. മുന്നണി പ്രവേശനത്തിനുള്ള അപേക്ഷയുമായി കേരള കോണ്‍ഗ്രസ് ആരുടെയടുത്തും പോയിട്ടില്ലെന്നും കാനത്തിന് മറുപടിയായി മാണി പറഞ്ഞു.
ഒരു ഹെക്ടറില്‍ താഴെയുള്ളവരെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, വിളകളുടെ ഇറക്കുമതി ചുങ്കം അതാതു മേഖലയിലുള്ള കര്‍ഷകര്‍ക്കു നല്‍കുക, തീരദേശ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാനായി മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ബണ്‍ ഫണ്ട് പരിസ്ഥിതി ലോല മേഖലയിലുള്ള കര്‍ഷകര്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയവും യോഗം പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."