മുങ്ങിയ ഉരുവിലെ ജീവനക്കാരെ ഉടന്‍ നാട്ടിലെത്തിക്കും
ഫറോക്ക്: ലക്ഷദ്വീപ് തീരത്ത് മുങ്ങിയ ഉരുവില്‍ നിന്നു രക്ഷപ്പെട്ട ജീവനക്കാരെ രണ്ടുദിവസത്തിനകം നാട്ടിലെത്തിക്കുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. രക്ഷപ്പെട്ടവരെ ആന്ത്രോത്ത് ദ്വീപിലെ അംഗനവാടിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് അടിയന്തിര വൈദ്യസഹായവും മറ്റും നല്‍കിയിട്ടുണ്ട്. കപ്പല്‍ സര്‍വീസിനനുസരിച്ചാവും ഇവരെ ബേപ്പൂരിലോ കൊച്ചിയിലോ എത്തിക്കുക.
ബേപ്പൂരില്‍ നിന്നും കഴിഞ്ഞ 13നു ചരക്കമായിപ്പോയ എം.എസ്.വി സമിത്ര എന്ന ഉരുവാണ് ആള്‍ താമസമില്ലാത്ത ദലി കല്‍പ്പേനി ദ്വീപിനു സമീപം മുങ്ങിയത്. കടലൂര്‍ സ്വദേശികളായ നെല്ലിക്കുപ്പം വൈദ്യനാഥന്‍ (38), സി.വിശ്വനാഥന്‍(59), സുരേഷ്(30), സി.ലോകനാഥന്‍ (60), പോണ്ടിച്ചേരി നാഗവേലു (18), ഗുജറാത്ത് ജാംസലായ സ്വദേശികളായ ബിലാല്‍ മുഹമ്മദ് ഖാവ (41), സലീം മമ്മദ് അമ്മദ് (53), സിദ്ദീഖ് അബ്ദുല്‍ മോഡി(38) എന്നിവരെ കോസ്റ്റ് ഗാര്‍ഡാണ് ആന്ത്രോത്ത് ദീപിലെത്തിച്ചത്. ചെറുതോണിയില്‍ കടലില്‍ കണ്ട ഇവരെ സിംഗപ്പൂര്‍ കപ്പലാണ് രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡിനു കൈമാറിയത്.
40ലക്ഷത്തിന്റെ ചരക്കടക്കം ഒരു കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അന്ത്രോത്ത്, കവരത്തി ദ്വീപിലേക്കുളള 1500 ചാക്ക് സിമന്റ്, 100 ചാക്ക് എം.സാന്റ്, 8,000ഹോളോബ്രിക്‌സ്, ഫര്‍ണിച്ചര്‍, ഭക്ഷ്യവസ്തുക്കളടക്കം 240ടണ്‍ ചരക്കും 20 കന്നുകാലികളുമാണ് വെളളത്തിനടിയിലായത്.
പോണ്ടിച്ചേരി സ്വദേശി സുബ്രഹമണ്യന്റെ ഉരു കഴിഞ്ഞ വ്യഴാഴ്ച ദ്വീപിലെത്തേണ്ടതായിരുന്നു. എന്‍ജിന്‍ നിന്നുപോയതോടെ ശക്തമായ കാറ്റില്‍ അകപ്പെടുകയും തിരതളളലില്‍ അടിവശത്തെ പലകപൊട്ടി വെളളം കയറുകയുമായിരുന്നു. ഉരു മുങ്ങുമെന്നായതോടെ ചെറുതോണിയിറക്കിയാണ് ജീവനക്കാര്‍ രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."