HOME
DETAILS
MAL
വിശുദ്ധ ഹറമുകളിലെ ഫോട്ടോ വിലക്ക് കര്‍ശനമാക്കി
backup
December 17 2017 | 03:12 AM
ജിദ്ദ: വിശുദ്ധ ഹറമിലും മദീന പള്ളിയിലും പരിസരങ്ങളിലും വിഡിയോയും ഫോട്ടോയും എടുക്കുന്നതിനുള്ള നിരോധനം കര്‍ശനമാക്കി. ഇനി മുതല്‍ ഫോട്ടോയും വിഡിയോയും ചിത്രീകരിക്കുന്നവരുടെ സാമഗ്രികള്‍ പിടിച്ചെടുക്കും.
സഊദി വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍, ഹജ്ജ് ഔഖാഫ് അഡ്മിനിസ്ട്രേഷന് അഫേഴ്സ് വിഭാഗമാണു വിലക്ക് കര്‍ശനമാക്കി ഉത്തരവിട്ടത്.ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ അടക്കമുള്ള വിശ്വാസികളുടെ താല്പര്യം മാനിച്ചാണു പുതിയ നടപടി. ഫോട്ടോഗ്രാഫി വിലക്കിനെ കുറിച്ച് തീര്‍ഥാടകരെ ബോധവത്ക്കരിക്കുന്നതിന് ഹജ്ജ് ഉംറ സര്‍വിസ് കമ്പനികള്‍ക്കു ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തീര്‍ഥാടന കേന്ദ്രങ്ങളുടെ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണു സര്‍ക്കാര്‍ വിലക്ക് കര്‍ശനമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."