'ചുമട്ടുതൊഴിലാളി ഓര്‍ഡിനന്‍സ് പിന്‍വലിക്കണം'
കോഴിക്കോട്: കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി കയറ്റിറക്ക് ജോലിയുമായി ബന്ധപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് എസ്.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു.
ഇക്കാര്യം ഉന്നയിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷന് സംസ്ഥാന കമ്മിറ്റി ജനുവരി മൂന്നിനു നിയമസഭാ മാര്‍ച്ച് നടത്തും. അഹ്മദ് കുട്ടി ഉണ്ണികുളം അധ്യക്ഷനായി.
എം. റഹ്മത്തുല്ല, കെ.പി മുഹമ്മദ് അഷ്റഫ്, എം.എ കരീം, പി.എം ഹാരിസ്, ഉമ്മര്‍ ഒട്ടുമ്മല്‍, ജി. മാഹിന്‍ അബൂബക്കര്‍, വേളാട്ട് അഹ്മദ്, കെ.കെ ഹംസ, പി.എ ഷാഹുല്‍ ഹമീദ്, രഘുനാഥ് പനവേലി, എസ്.വി ഉസ്മാന്‍കോയ, വി.എ.കെ തങ്ങള്‍, വല്ലാഞ്ചിറ അബ്ദുല്‍മജീദ്, കാക്കാകുന്ന് ഉസ്മാന് കുഞ്ഞ്, എ. മുനീറ, പി.കെ ഇബ്രാഹിം, പി.എന്‍ സീതി, കെ.എസ് ഹലീല്‍ റഹ്മാന്, പി.വി കുഞ്ഞിമുഹമ്മദ്, കെ.എം കോയ, സി. ജാഫര്‍ സക്കീര്‍ , പി.എ അബ്ദുല്‍ സലാം, താഷ്കന്റ് കാട്ടിശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."