ഭിന്നലിംഗക്കാരുടെ രാജ്ഭവന് മാര്‍ച്ച് ഇന്ന്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ട്രാന്‍സ്ജെന്‍ഡര്‍ സംരക്ഷണ ബില്ലിനെതിരേ ഭിന്നലിംഗക്കാര്‍ ഇന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. രാജ്യത്തെ ഭിന്നലിംഗക്കാരെ ക്രിമിനല്‍ കുറ്റവാളികളാക്കാനും അവരുടെ ജീവനോപാധികള്‍ ഇല്ലാതാക്കാനുമുള്ളതാണ് ബില്ലെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സംഘടനകളുടെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബില്ലിനെതിരേ ഇന്ന് പാര്‍ലമെന്റ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും.
സമാധാനമായി കിടന്നുറങ്ങാന്‍ കഴിയാത്ത നാടായി കേരളം മാറി: ചെന്നിത്തല
തിരുവനന്തപുരം: സ്വന്തം വീട്ടില്‍ സമാധാനമായി കിടന്നുറങ്ങാന്‍ കഴിയാത്ത നാടായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടു വന്‍ കവര്ച്ചകളാണുണ്ടായത്. കേരളത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്ത രീതിയിലാണ് കവര്‍ച്ച.ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."