വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ലക്ഷ്യമിട്ട് ടൂറിസം വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ലക്ഷ്യമിട്ട് ടൂറിസം വകുപ്പ്. 2018ല്‍ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 14.8 ശതമാനവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 8.45 ശതമാനവും വളര്‍ച്ചയാണ് കേരളം ലക്ഷ്യമിടുന്നത്.
2016ലെ കണക്കുകള്‍പ്രകാരം 2015നെ അപേക്ഷിച്ച് വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 6.23 ശതമാനത്തിന്റെയും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 5.67 ശതമാനത്തിന്റെയും വളര്‍ച്ച മാത്രമാണുണ്ടായത്. 2017 മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസ സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍പ്രകാരം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 7.28 ശതമാനത്തിന്റെയും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 3.29 ശതമാനത്തിന്റെയും വളര്‍ച്ചയുണ്ടായി.
സംസ്ഥാനം അബ്കാരി നയത്തില്‍ വരുത്തിയ മാറ്റം 2016ല്‍ ടൂറിസം രംഗത്ത് വന്‍ തിരിച്ചടിയുണ്ടാക്കിയെന്ന് ഇടതു സര്‍ക്കാര്‍ വിലയിരുത്തുന്നു. എന്നാല്‍, 2015നെ അപേക്ഷിച്ച് 2016ല്‍ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 5.86 ശതമാനത്തിന്റെയും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 6.59 ശതമാനത്തിന്റെയും വളര്‍ച്ച നേടുകയുണ്ടായി.
കണക്കുകള്‍ ഇതായിരിക്കുമ്പോഴാണ് ഇരട്ടിയോളം വളര്‍ച്ച അടുത്തവര്‍ഷം ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."