ഒരോവറില്‍ ആറ് സിക്സറുകളുമായി ജഡേജയും
രാജ്കോട്ട്: ടെസ്റ്റ് ടീമിലേക്ക് മാത്രം പരിഗണിക്കുന്ന സെലക്ടര്‍മാര്‍ക്ക് ഇതാ രവീന്ദ്ര ജഡേജയുടെ മറുപടി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് സമീപ കാലത്ത് നിരന്തരം ഒഴിവാക്കപ്പെടുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഒരോവറിലെ ആറ് പന്തും സിക്സര്‍ തൂക്കി കരുത്ത് കാട്ടി.
സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച അന്തര്‍ ജില്ലാ ടി20 ടൂര്‍ണമെന്റിലാണ് യുവരാജ് സിങിന്റെ ആറ് സിക്സറുകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ജഡേജ കളം നിറഞ്ഞാടിയത്. അംറേലി ജില്ലക്കെതിരായ പോരാട്ടത്തില്‍ ജാംനഗറിന് വേണ്ടിയാണ് ജഡേജ തീപ്പൊരി പ്രകടനം പുറത്തെടുത്തത്. മത്സരത്തില്‍ 69 പന്തുകള്‍ നേരിട്ട് ജഡേജ 154 റണ്‍സ് അടിച്ചെടുത്തു. നിലം വംജയെറിഞ്ഞ 15ാം ഓവറിലെ ആറ് പന്തുകളാണ് താരം സിക്സിലേക്ക് പറത്തിയത്.
മൊത്തം പത്ത് സിക്സും 15 ഫോറും അടക്കമാണ് ജഡേജ ശതകം പിന്നിട്ടത്. ജഡേജയുടെ വെടിക്കെട്ട് മികവില്‍ ടീം 239 റണ്‍സ് വാരിക്കൂട്ടി.
മത്സരത്തില്‍ അംറേലിയുടെ പോരാട്ടം 118 റണ്‍സില്‍ അവസാനിപ്പിച്ച് ജാംനഗര്‍ 121 റണ്‍സിന് വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."