യു.പി മുന്‍ ബി.ജെ.പി എം.എല്‍.എയുടെ മകന് വെടിയേറ്റു മരിച്ചു
ലക്നോ: ഉത്തര്‍ പ്രദേശില്‍ മുന്‍ ബി.ജെ.പി എം.എല്‍.എയുടെ മകന് വെടിയേറ്റു മരിച്ചു.ടുമൊരെയാഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പ്രേം പ്രകാശ് തിവാരിയുടെ മകന് വൈഭവ് തിവാരി(36)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിന് മുന്നൂറു മീറ്റര്‍ അകലെ വച്ചാണ് വൈഭവിന് വെടിയേറ്റത്.
വസതിയില്‍നിന്ന് വൈഭവിനെ പരിചയക്കാര് വിളിച്ചിറക്കിക്കൊണ്ടുപോയതായും അവര്‍ക്കിടയില്‍ വാക്കേറ്റമുണ്ടായതായുമാണ് പൊലിസ് പറയുന്നത്. ഈ വാക്കേറ്റം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു.
ഐ.ഐ.എം അഹമ്മദാബാദില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ വൈഭവ് റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
1989, 1991, 1993 വര്‍ഷങ്ങളില്‍ ടുമൊരെയാഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് പ്രേം പ്രകാശ് തിവാരിയായിരുന്നു. തുടര്‍ന്ന് 2014 ല്‍ ഇദ്ദേഹം സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എന്നാല്‍ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പിക്കു വേണ്ടിയായിരുന്നു പ്രേം പ്രകാശ് പ്രചരണത്തിന് ഇറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."