HOME
DETAILS
MAL
തിരിച്ചുവരവ് ഗംഭീരമാക്കി സുശീല്‍ കുമാര്‍; കോമണ്‍വെല്‍ത്ത് ഗുസ്തിയില്‍ സ്വര്‍ണം
backup
December 17 2017 | 16:12 PM
ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യയുടെ ഇരട്ട ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ സുശീലിന് കോമണ്‍വെല്‍ത്ത് ഗുസ്തിയില്‍ സ്വര്‍ണം. 74 കിലോ ഗ്രാം വിഭാഗം ഫൈനലില്‍ ന്യൂസിലന്‍ഡ് താരം ആകാഷ് ഖുല്ലറെ വീഴ്ത്തിയാണ് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.
2014ല്‍ ഗ്ലാസ്ഗോയില്‍ അരങ്ങേറിയ കോമണ്‍വെല്‍ത്ത് പോരാട്ടത്തില്‍ സ്വര്‍ണം നേടിയ ശേഷം ഇപ്പോഴാണ് താരം മറ്റൊരു അന്താരാഷ്ട്ര പോരാട്ടത്തില്‍ സ്വര്‍ണം സ്വന്തമാക്കുന്നത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ പ്രവീണ്‍ റാണ വെങ്കലം നേടിയതോടെ ഇന്ത്യക്ക് ഇരട്ടി മധുരമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."