സമസ്ത ബഹ്‌റൈന്‍ മദ്‌റസ ഉമ്മുല്‍ ഹസമില്‍ പ്രവര്‍ത്തനമാരംഭിച്ചു
മനാമ: മക്കളില്‍ ധാര്‍മ്മിക ബോധം നില നില്‍ക്കാന്‍ മത പഠനം അനിവാര്യമാണെന്നും ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസവും മക്കള്‍ക്ക് നല്‍കാന്‍ രക്ഷിതാക്കള്‍ ജാഗ്രത കാണിക്കണമെന്നും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ ആഹ്വാനം ചെയ്തു.
സമസ്ത ബഹ്‌റൈന്‍ ഉമ്മുല്‍ ഹസം ഏരിയാ കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച സമസ്ത മദ്‌റസയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മക്കളും ശുദ്ധ പ്രകൃതിയിലാണ് ജനിക്കുന്നത്. എന്നിട്ടും അവര്‍ വഴിപിഴച്ചു പോകുന്നുവെങ്കില്‍ ഉത്തരവാദികള്‍ അവരുടെ മാതാപിതാക്കളാണ്. മക്കള്‍ക്ക് ധാര്‍മ്മിക വിദ്യാഭ്യാസം നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അവര്‍ക്ക് കേവല ഭൗതിക വിദ്യാഭ്യാസം മാത്രം നല്‍കിയാല്‍ പോര. മതപരമായ വിദ്യാഭ്യാസം കൂടിയുണ്ടെങ്കില്‍ മാത്രമേ അവരില്‍ ധാര്‍മ്മിക ബോധം നിലനില്‍ക്കുകയുള്ളൂ. ചെറുപ്പം മുതല്‍ വിശുദ്ധ ഖുര്ആന്‍ ഹൃദയാന്തരങ്ങളില്‍ രൂഢമൂലമാവണം. കുട്ടികളെ നന്മയുടെ പാതയില്‍ വഴി നടത്താന്‍ അതുപകരിക്കും. ഇതിനാണ് സമസ്തയുടെ മദ്‌റസകള്‍ പ്രവര്‍!ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത ബഹ്‌റൈന്‍ റൈയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്താമത് മദ്‌റസയാണ് ഇതോടെ ഉമ്മുല്‍ ഹസമില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ദാറുല്‍ ഉലൂം എന്ന് നാമകരണം ചെയ്തിട്ടുള്ള മദ്‌റസ ഉമ്മുല്‍ ഹസമിലെ അപ്പാച്ചി റെസ്റ്റോറന്റിനു എതിര്‍! വശമുള്ള ശാദ് ഓഡിറ്റോറിയമുള്‍ക്കൊള്ളുന്ന ബില്‍ഡിംഗിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്‌റസയില്‍ പ്രഥമ ഘട്ടത്തില്‍ 1 മുതല്‍ 7 വരെയുള്ള ക്ലാസ്സുകളിലേക്ക് അഡ്മിഷന്‍ ഉണ്ടായിരിക്കും. മദ്‌റസാ അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും +97333505806, 33774181, 39135916 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചടങ്ങില്‍ മദ്രസയുടെ ആദ്യ രജിസ്‌ട്രേഷന്‍ യാഹു ഹാജിയില്‍നിന്നും സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ സ്വീകരിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി, ഹാഫിള് ശറഫുദ്ധീന്‍, അബ്ദുല്‍ റഊഫ് ഫൈസി, മന്‍സൂര്‍ ബാഖവി, ഉമ്മര്‍ മുസ്ലിയാര്‍, എടവണ്ണപ്പാറ മുഹമ്മദ് മുസ്ലിയാര്‍, വി.കെ. കുഞ്ഞഹമ്മദ് ഹാജി, സൈതലവി മുസ്ലിയാര്‍, മുഹമ്മദാലി വളാഞ്ചേരി, ഷാഫി പാറക്കട്ട, എസ്.വി ജലീല്‍ സാഹിബ്, കുട്ടൂസ മുണ്ടേരി, സിദ്ധിഖ് കണ്ണൂര്‍, അബ്ദുള്‍ റഹ്മാന്‍ മാട്ടൂല്‍, നൂറുദീന്‍ മുണ്ടേരി, മുസ്തഫ കാഞ്ഞങ്ങാട്, അഹ്മദ് കണ്ണൂര്‍, ഷാഫി വേളം, ഹാഷിം ജിദാലി, മുസ്തഫ ഹൂറ, ഇബ്രാഹിം പുറക്കാട്ടിരി, എ.സി.എ ബക്കര്‍, നൗഫല്‍ എടയന്നൂര്‍, മജീദ് ചോലക്കോട്, മൗസല്‍ മൂപ്പന്‍, നവാസ് കൊല്ലം തുടങ്ങി സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
ഉദ്ഘാടന ചടങ്ങുകള്‍ക്ക് ഇസ്മാഈല്‍, മസ്‌നാദ്, അലവി ഫാസില്‍ ,ഷാനവാസ്, ഹമീദ്, ജബ്ബാര്‍, നസീര്‍, ബഷീര്‍, ഹംസക്കുട്ടി, ശറഫുദ്ധീന്‍, ജന്‍ഫര്‍, മരക്കാര്‍,ഷുക്കൂര്‍ മാട്ടൂല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."