HOME
DETAILS
MAL
യു.ഡി.എഫ് ആഹ്ലാദ പ്രകടനം
backup
December 17, 2017 | 10:42 PM
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനാഘോഷവും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണവും ഒരുമിച്ചാഘോഷിച്ച് ബഹ്‌റൈനിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെന്റര്‍ മാര്‍ക്കറ്റില്‍ ആഹ്ലാദപ്രകടനം നടത്തി.
കോണ്‍ഗ്രസിനു കീഴിലുള്ള ഒ.ഐ.സി.സി നാഷനല്‍ കമ്മിറ്റിയും ബഹ്‌റൈന്‍ കെ.എം.സിസിയും ഒരുമിച്ചാണ് ആഘോഷ പ്രകടനം സംഘടിപ്പിച്ചത്.
പ്രകടനത്തിന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറല്‍ സെക്രട്ടറി ബോബി പാറയില്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ നേതൃത്വം നല്‍കി.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സെന്റര്‍ മാര്‍ക്കറ്റിലുടനീളം 2000 പേര്‍ക്ക് പായസവിതരണവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."