ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹന ഉടമകള്‍ക്കെതിരേ ശിക്ഷാനടപടി
ജിദ്ദ: ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹന ഉടമകള്‍ക്കെതിരേ പിഴ ചുമത്തുമെന്ന് സഊദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. കാലാവധി കഴിഞ്ഞ വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ എത്രയും വേഗം പുതുക്കണമെന്നും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
വാഹന ഇന്‍ഷുറന്‍സ് പോളിസി എടുക്കാത്തവര്‍ക്ക് 150 റിയാല്‍ വരെയാണ് പിഴ ചുമത്തുക. ഗതാഗതം തടസപ്പെടുത്തും വിധം വാഹനം ഓടിക്കുക, കുട്ടികള്‍ക്ക് ബേബി സീറ്റ് ഇല്ലാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് 100 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
ഗതാഗത നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ആധുനിക നിരീക്ഷണ കാമറകള്‍ രാജ്യത്തെ വിവിധ റോഡുകളില്‍ സ്ഥാപിച്ചുവരികയാണ്. ഇതുസംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകളും റോഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. റോഡുകളില്‍നിന്ന് ഒട്ടകങ്ങള്‍ അടക്കമുള്ള മൃഗങ്ങളെ അകറ്റിനിര്‍ത്താതിരിക്കുന്നതു ശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാണ്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 5,160 നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതോടെ കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ ഗതാഗത വകുപ്പില്‍ നിയമിക്കും. എക്‌സ്പ്രസ് വേ, ഹൈവേ എന്നിവിടങ്ങളിലുള്ള ചെക്ക്‌പോയിന്റുകളില്‍ പരിശോധനകള്‍ക്കു വനിതാ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. ഇതിനു നിയമപരമായ തടസങ്ങളില്ല. വനിതാ ഡ്രൈവര്‍മാരുടെ രേഖകള്‍ നോക്കുന്നതും വാഹനങ്ങള്‍ പരിശോധിക്കുന്നതും നിയമലംഘകരായ വനിതകളെ അറസ്റ്റ് ചെയ്യുന്നതും വനിതകളായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."