പങ്കാളികള്‍ക്ക് ജോലി; ട്രംപിന്റെ പുതിയ നീക്കം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
വാഷിങ്ടണ്‍: അമേരിക്കയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്കു തിരിച്ചടിയാകുന്ന തീരുമാനവുമായി വീണ്ടും ട്രംപ് ഭരണകൂടം. എച്ച്1 ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ ജീവിതപങ്കാളിയ്ക്കും രാജ്യത്ത് ജോലി ചെയ്യാന്‍ അനുമതി നില്‍കുന്ന നിയമം നിര്‍ത്തലാക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. അമേരിക്ക മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നടപ്പാക്കിയ നിയമം നിര്‍ത്തലാക്കാനാണ് ട്രംപ് സര്‍ക്കാരിന്റെ നീക്കം.
എച്ച്1 ബി വിസ ഉടമകളുടെ അതേ യോഗ്യതയുള്ള ജീവിത പങ്കാളിയെ എച്ച് 4 വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നതായിരുന്നു ഒബാമാ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം. 2016ല്‍ എച്ച് 4 ആശ്രിതവിസയുള്ള 41,000 പേര്‍ക്ക് അമേരിക്കയില്‍ ജോലിക്ക് അനുമതി നല്‍കിയിരുന്നു. ഈ വര്‍ഷം ജൂണ്‍ വരെ 36,000 എച്ച് 4 വിസക്കാര്‍ക്കാണ് ജോലിക്ക് അനുമതി നല്‍കിയത്.
ഇതു നിര്‍ത്തലാക്കാനാണ് ട്രംപ് നീക്കം നടത്തുന്നത്. ട്രംപ് അധികാരമേറ്റെടുത്ത മുതല്‍ ഇന്ത്യക്കാരടക്കമുള്ള ഏഷ്യന്‍ വംശജര്‍ക്ക് തിരിച്ചടിയാകുന്ന നിരവധി തീരുമാനങ്ങളാണ് കൊക്കൊണ്ടിട്ടുള്ളത്. അമേരിക്കന്‍ പൗരന്മാര്‍ക്കു പ്രഥമ പരിഗണന നല്‍കുന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരം വിസാ പരിഷ്‌കരണങ്ങള്‍ ട്രംപ് നടപ്പാക്കുന്നത്.
തൊഴില്‍ വിസയിലെത്തുന്നവരുടെ പങ്കാളികള്‍ക്ക് തൊഴില്‍ കാര്‍ഡുകള്‍ നിര്‍ത്തലാക്കാന്‍ ട്രംപ് സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."