നാസി സൈനികന്‍ ഇന്നും അമേരിക്കയില്‍ ജീവിക്കുന്നു
ന്യൂയോര്‍ക്ക്: ഹിറ്റ്‌ലറിന്റെ നാസിപടയില്‍ സേവനമനുഷ്ഠിച്ചയാള്‍ ഇന്നും അമേരിക്കയില്‍ ജീവിക്കുന്നു. 1940കളില്‍ രാജ്യം വിടാന്‍ അമേരിക്കന്‍ ഭരണകൂടം ഉത്തരവിട്ട ജാക്കിവ് പാലിജ് ആണ് മാന്‍ഹാട്ടനിനടുത്ത് തിരക്കേറിയ 89-ാം സ്ട്രീറ്റിലെ മാളികവീട്ടില്‍ കഴിയുന്നത്.
നാസിസൈനികരില്‍ അമേരിക്കയില്‍ ജീവിച്ചിരിപ്പുള്ള ഒടുവിലത്തെ ആളായിരിക്കും 94കാരനായ ജാക്കിവ് എന്നാണു കരുതപ്പെടുന്നത്. ഉക്രൈന്‍ പൗരനായ ജാക്കിവ് പാലിജിന് അമേരിക്കന്‍ പൗരത്വമുണ്ടായിരുന്നു. എന്നാല്‍, 14 വര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി ഇത് റദ്ദാക്കിയിട്ടുണ്ട്. 1943ല്‍ ഒറ്റ ദിവസം കൊണ്ട് 6,000ത്തോളം ജൂത തടവുകാരെ ക്രൂരമായി വധിച്ച കിഴക്കന്‍ പോളണ്ടിലെ ലേബര്‍ ക്യാംപില്‍ സുരക്ഷാ ജീവനക്കാരനായി സേവനം ചെയ്തിരുന്നു അദ്ദേഹം. ഇതു മറച്ചുവച്ച് അമേരിക്കയില്‍ ജീവിച്ചെന്നു കാണിച്ചാണ് അദ്ദേഹത്തിന്റെ പൗരത്വം കോടതി റദ്ദാക്കിയത്.
ജര്‍മനി, പോളണ്ട്, ഉക്രൈന്‍ അടക്കം അദ്ദേഹത്തെ സ്വീകരിക്കാന്‍ തയാറുള്ള ഏതെങ്കിലും രാജ്യത്തേക്ക് അദ്ദേഹത്തെ നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, അദ്ദേഹത്തെ സ്വീകരിക്കാന്‍ മൂന്നു രാജ്യങ്ങളും ഇതുവരെ തയാറായിട്ടില്ല. തുടര്‍ന്ന് ജാക്ക്‌സന്‍ കുന്നുകളിലായിരുന്നു ജാക്കിവ് കഴിഞ്ഞിരുന്നത്. ഇപ്പോള്‍ ജൂതസംഘടനകളും ജനപ്രതിനിധികളും ജാക്കിവിനെ നാടുകടത്തണമെന്ന് ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. മരിക്കുന്നതിനു മുന്‍പ് അദ്ദേഹത്തെ നാടുകടത്തണമെന്നാണ് സംഘടനകളുടെ ആവശ്യം. വിവിധ കോടതികള്‍ നാടുകടത്തിയിട്ടും ഒന്‍പത് നാസി സഹായികള്‍ ഇതിനകം അമേരിക്കയില്‍ മരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."