ആദര്‍ശ സമര്‍പ്പണത്തിന്റെ പ്രതീകമായി ആമില പരേഡ്
ഇമാം ബൂസ്വൂരി നഗര്‍: ആദര്‍ശ ഗോദയില്‍ സമര്‍പ്പണത്തിന്റെ പ്രതീകം തീര്‍ത്ത് എസ്.വൈ.എസ് ആമില പരേഡ് പ്രൗഢമായി.
എസ്.വൈ.എസ് മദ്ഹുറസൂല്‍ സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ കളമശ്ശേരിയിലാണ് ആമില അംഗങ്ങള്‍ അണിനിരന്ന പരേഡ് നടന്നത്. ആമില സ്ഥാന വസ്ത്രവും തലപ്പാവും അണിഞ്ഞ് സമസ്ത പതാക വാഹകരായ അംഗങ്ങള്‍ തിരുനബിയുടെ അപദാനങ്ങള്‍ മുഴക്കി മുന്നോട്ടു നീങ്ങി.
ചിട്ടയായ ക്രമീകരണങ്ങളോടെ അണിനിരന്ന പരേഡിന് മുന്‍നിരയില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍, മീലാദ് കാംപയിന്‍ സ്വാഗത സംഘം ഭാരവാഹികള്‍ അണിനിരന്നു.
ഞാലകം ജുമാമസ്ജിദ് പരിസരത്ത്‌നിന്നു തുടങ്ങിയ പരേഡ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്ക് പതാക കൈമാറി എ. അന്‍വര്‍ സാദത്ത് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. സയ്യിദ് ശഫീഖ് തങ്ങള്‍ പ്രാര്‍ഥന നടത്തി. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പിണങ്ങോട് അബൂബക്കര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.എ റഹ്മാന്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, എ.എം പരീത്, ശരീഫ് ദാരിമി കോട്ടയം, നിസാര്‍ പറമ്പന്‍, അഹ്മദ് ഉഖൈല്‍ കൊല്ലം, എസ്.കെ ഹംസ ഹാജി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, കാടാമ്പുഴ മൂസ ഹാജി, സലീം എടക്കര, ഹംസ റഹ്മാനി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി.
ആത്മീയം, വിദ്യാഭ്യാസം, പ്രാസ്ഥാനികം, സാമൂഹികം എന്നീ നാലുമേഖലകള്‍ കേന്ദ്രീകരിച്ചു പ്രത്യേക പരിശീലനം നേടിയ സന്നദ്ധ വിഭാഗമാണ് ആമില. രണ്ടു ബോധന ക്യാംപുകളും രണ്ടു പരിശീലന ക്യാംപുകളും പൂര്‍ത്തിയാക്കി സ്ഥാനവസ്ത്രം നേടിയ മലപ്പുറം ജില്ലയിലെ അംഗങ്ങളാണ് ഇന്നലെ പരേഡില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."