മത്സ്യത്തൊഴിലാളികളെ കാണാന്‍ പ്രധാനമന്ത്രി പൂന്തുറയിലെത്തും
തിരുവനന്തപുരം: ഓഖി ദുരുത ബാധിതരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പൂന്തുറയിലെത്തും. പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ എത്തുന്ന പ്രധാനമന്ത്രി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം 10 മിനുട്ട് ചിലവിടും. തുടര്‍ന്ന് വിഴിഞ്ഞും സന്ദര്‍ശിക്കും. കൂടാതെ രാജ്ഭവനില്‍ ചേരുന്ന യോഗത്തിലും മോദി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, എന്നിവരുമായി യോഗത്തില്‍ അദ്ദേഹം ആശയവിനിമയം നടത്തും
ഇന്ന് അര്‍ദ്ധരാത്രയോടെ കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെ ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പോകും. പത്തിന് കവരത്തി സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 1.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരിയിലെ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം വൈകീട്ട് 4.45ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മടങ്ങിയെത്തും. തുടര്‍ന്ന് രാജ്ഭവനത്തിലേക്ക് പോയതിനുശേഷം വൈകിട്ട് ആറരയോടെ മോദി ഡല്‍ഹിക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."