ഗുജറാത്തില്‍ ഉപമുഖ്യമന്ത്രിക്കും ജയം; ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് തോല്‍വി
അഹമ്മദാബാദ്: കടുത്ത മത്സരത്തിനൊടുവില്‍ ഗുജറാത്ത് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ആശ്വാസ ജയം. വോട്ടെണ്ണലിന്റെ പല ഘട്ടത്തിലും പിന്നാക്കം പോയ വിജയ് രൂപാണിയും നിധിന് പട്ടേലും അവസാന നിമിഷം ലീഡിലേക്ക് തിരികെയെത്തുകയായിരുന്നു.
രാജ്കോട്ട് വെസ്റ്റില്‍ നിന്നാണ് വിജയ് രൂപാണി ജനവിധി നേടിയത്. കോണ്‍ഗ്രസ്സിന്റെ ശക്തനായ സ്ഥാനാര്‍ഥി ഇന്ദ്രനീല്‍ രാജ്ഗുരു ആയിരുന്നു രൂപാണിയുടെ എതിരാളി. മെഹ്സാനയില്‍ നിന്നാണ് നിധിന് പട്ടേല്‍ ജനവിധി തേടിയത്.
അതേ സമയം, ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബി.ജെ.പി ഉയര്‍ത്തി കാട്ടിയിരുന്ന പ്രേംകുമാര്‍ ധൂമല്പരാജയപ്പെട്ടു.
ഹിമാചല്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി വലിയ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. തുടര്‍ന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ധൂമലിനെ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."