ഗുജറാത്തിലെ ബി.ജെ.പി വിജയം കര്‍ണാടകയെ സ്വാധീനിക്കില്ല: സിദ്ധരാമയ്യ
ബംഗളൂരു: ഗുജറാത്തിലേയും ഹിമാചല്പ്രദേശിലേയും തെരഞ്ഞെടുപ്പ് ഫലം അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
രണ്ട് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് കര്‍ണാടകയിലും ബി.ജെ.പിക്ക് അനുകൂലമായ പ്രതിഫലനമുണ്ടാക്കുമെന്ന ബി.ജെ.പി നേതാക്കളുടെ പ്രതികരണത്തിന് മറുപടിയായാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
ഏതെങ്കിലും ഒരു സംസ്ഥാനത്തിലെ തെരഞ്ഞെടുപ്പ് ഫലം മറ്റ് സംസ്ഥാനങ്ങളെ സ്വാധീനിക്കുമെന്ന് പറയാന്‍ കഴിയില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി അധ്യക്ഷനുള്ള സമ്മാനമായി സമര്‍പ്പിക്കും.
സര്‍ക്കാരിനെതിരായി ഒരു തരത്തിലുള്ള ജനവികാരവും സംസ്ഥാനത്ത് ഇല്ല.
അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."