ഗുജറാത്ത് രാഷ്ട്രീയത്തെ സ്വാധീനിച്ചത് മൂന്ന് യുവനേതാക്കള്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിനുണ്ടായ വലിയ മുന്നേറ്റത്തില്‍ കോണ്‍ഗ്രസുകാരല്ലാത്ത മൂന്ന് യുവ നേതാക്കളാണ് മിന്നും താരങ്ങള്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി ബി.ജെ.പിയെ ഗുജറാത്തില്‍ ഞെട്ടിച്ചുകൊണ്ടിരുന്ന നേതാക്കളാണ് പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലും ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയും ക്ഷത്രിയ (ഒ.ബി.സി) നേതാവ് അല്‍പേഷ് താക്കൂറും. ഇവര്‍ക്കെതിരായി ബി.ജെ.പി ഉയര്‍ത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടുവെന്നതാണ് ഗുജറാത്ത് ഫലം വ്യക്തമാക്കുന്നത്.
പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി കണ്‍വീനറാണ് ഹാര്‍ദിക് പട്ടേല്‍. രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ചിന്റെ കണ്‍വീനറാണ് ജിഗ്‌നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ ക്ഷത്രിയ താക്കൂര്‍ സേന കണ്‍വീനറുമാണ്. ഇതില്‍ ഹാര്‍ദിക് പട്ടേലും ജിഗ്‌നേഷ് മേവാനിയും തങ്ങളുടെ ബി.ജെ.പി വിരുദ്ധ നിലപാട് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
അല്‍പേഷ് താക്കൂര്‍ ആദ്യം ബി.ജെ.പി സര്‍ക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും ബി.ജെ.പി വിരുദ്ധനായിരുന്നില്ല. എന്നാല്‍, അവസാന നിമിഷം കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ചതോടെ ബി.ജെ.പിയുടെ കണക്കുകൂട്ടലുകളാകെ തെറ്റി. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് അല്‍പേഷ് താക്കൂര്‍ പിടിച്ചെടുത്തത്. ഒ.ബി.സി വോട്ട് ഗുജറാത്തില്‍ നിര്‍ണായകമാണ്. മൊത്തം ജനസംഖ്യയുടെ 51 ശതമാനം ഒ.ബി.സിക്കാരാണ്. ആകെയുള്ള 182 നിയമസഭാ സീറ്റുകളില്‍ 110ലും ഇത് കാര്യമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.
പട്ടേല്‍ സമുദായത്തിന് ഒ.ബി.സി സംവരണം ലഭിക്കുംവരെ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന പ്രഖ്യാപനവുമായാണ് ഹാര്‍ദിക് പട്ടേല്‍ രംഗത്തിറങ്ങിയത്.
ഇതിനിടെ പാട്ടീദാര്‍ ആന്ദോളന്‍ സമിതി പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസുമായി അടുപ്പം കാണിച്ചു. ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ ജനാധിപത്യ, സോഷ്യലിസ്റ്റ്, മതനിരപേക്ഷ റിപബ്ലിക് സ്വഭാവത്തെ അട്ടിമറിക്കാനുള്ള ഏതൊരു ശ്രമത്തെയും എതിര്‍ക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ജിഗ്നേഷ് മേവാനി തെരഞ്ഞെടുപ്പ് പോരിനിറങ്ങിയത്.
ദലിത്-മുസ്‌ലിം ഐക്യം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനത്തെ 25 മണ്ഡലങ്ങളിലെങ്കിലും ഇത് ശക്തമായി പ്രതിഫലിക്കുമെന്നും മേവാനി ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ഗുജറാത്തില്‍ ദലിത് പ്രാതിനിധ്യം മൊത്തം ജനസംഖ്യയുടെ ഏഴ് ശതമാനമേ ഉള്ളൂ എന്നതുകൊണ്ട് പ്രാധാന്യം കുറച്ച് കാണരുതെന്നും മേവാനി പറഞ്ഞിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഭിന്നതകള്‍ മാറ്റിവച്ച് കോണ്‍ഗ്രസിനൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയാറായതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."