HOME
DETAILS
MAL
ദുരിതാശ്വാസ നിധി: കെ.എസ്.ഇ.ബി ജീവനക്കാര്‍ ആറുകോടി നല്‍കി
backup
December 18 2017 | 23:12 PM
തിരുവനന്തപുരം: ഓഖി ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ഇ.ബി ജീവനക്കാര്‍ ആദ്യഗഡുവായി ആറുകോടി നല്‍കി.
ഇതിന്റെ ചെക്ക് വൈദ്യുതി മന്ത്രി എം.എം മണി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കേരളാ സ്റ്റേറ്റ് പവര്‍ ഫൈനാന്‍സ് കോര്‍പറേഷന്റെ വകയായി 50 ലക്ഷം രൂപയും ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയരക്ടര്‍ കെ. ഇളങ്കോവന്‍, എന്‍.എസ് പിള്ള, കെ.എസ്.ഇ.ബി ഡയരക്ടര്‍മാരായ പി. കുമാരന്‍, എസ്. രാജീവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."