'ഇസ്‌റാഈല്‍ തലസ്ഥാനമാറ്റം ചരിത്രപരമായ മണ്ടത്തരം'
റിയാദ്: ഇസ്‌റാഈല്‍ തലസ്ഥാനമാറ്റം ചരിത്രപരമായ മണ്ടത്തരമാണെന്നും സംഘര്‍ഷം വളര്‍ത്താന്‍ മാത്രമേ ഈ മാറ്റം ഉപകരിക്കുകയുള്ളൂവെന്നും എസ്.വൈ.എസ് സഊദി നാഷനല്‍ മീറ്റ്. ലോകരാജ്യങ്ങള്‍ ഇത്തരം നീക്കങ്ങളില്‍നിന്ന് പിന്‍മാറണം. എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനു സമാനമായുള്ള ട്രംപിന്റെ പ്രഖ്യാപനം രക്തചൊരിച്ചിലുകളും ഏറ്റുമുട്ടലുകള്‍ക്കും വഴിവയ്ക്കുമെന്നും നാഷനല്‍ മീറ്റ് വിലയിരുത്തി.
സഊദി നാഷനല്‍ കമ്മിറ്റി പുതിയ ഭാരവാഹികളെയും പ്രഖ്യാപിച്ചു. ഭാരവാഹികള്‍: സയ്യിദ് ഉബൈദുള്ള തങ്ങള്‍ ജിദ്ദ (ചെയര്‍മാന്‍), കരീം ബാഖവി മക്ക (പ്രസിഡന്റ്), അബൂബക്കര്‍ ദാരിമി താമരശേരി ജിദ്ദ, ബഷീര്‍ ബാഖവി ദമാം, സുലൈമാന്‍ ഖാസിമി ജുബൈല്‍, ഉമറുല്‍ ഫാറൂഖ് ഫൈസി മദീന, മൊയ്തീന്‍ കുട്ടി തെന്നല റിയാദ് (വൈസ്: പ്രസിഡന്റുമാര്‍), അബൂ ജിര്‍ഫാസ് മൗലവി ദമാം (ജന:സെക്രട്ടറി), കബീര്‍ ഫൈസി ദമാം, അശ്‌റഫ് മിസ്ബാഹി മക്ക, സുബൈര്‍ ഹുദവി റിയാദ്, ജഅ്ഫര്‍ വാഫി ജിദ്ദ, സുലൈമാന്‍ സകാക (ജോ: സെക്രട്ടറിമാര്‍), സൈതലവി ഫൈസി റിയാദ് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."