യമനില്‍ സഖ്യസേനാ വ്യോമാക്രമണം; ഒരു കുടുംബത്തിലെ പത്തുപേര്‍ കൊല്ലപ്പെട്ടു
സന്‍ആ: യമനില്‍ സഊദി സഖ്യസൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ പത്തുപേര്‍ കൊല്ലപ്പെട്ടു. രണ്ട് കുഞ്ഞുങ്ങളും എട്ടു സ്ത്രീകളുമാണ് സംഭവത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം തലസ്ഥാനമായ സന്‍ആയുടെ കിഴക്കന്‍ പ്രവിശ്യയായ മഗ്രിബില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് ആക്രമണം.
ഇറാന് പിന്തുണയുള്ള വിമതസൈന്യമായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്. സഖ്യസേന വിക്ഷേപിച്ച മിസൈല്‍ കുടുബം സഞ്ചരിച്ച വാഹനത്തിനുമേല്‍ പതിക്കുകയായിരുന്നു. സംഭവത്തില്‍ സഖ്യസൈന്യം പ്രതികരിച്ചിട്ടില്ല.
യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെ വധിക്കുകയും സന്‍ആയുടെ നിയന്ത്രണം വിമതസൈന്യമായ ഹൂതികള്‍ ഏറ്റെടുക്കുകയും ചെയ്തതോടെ രാജ്യത്ത് അക്രമസംഭവങ്ങള്‍ കുറഞ്ഞിരുന്നു. ഇടവേളയ്ക്കു ശേഷമാണ് സഊദി സഖ്യസൈന്യം വീണ്ടും ആക്രമണവുമായി രംഗത്തെത്തിയത്.
സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂറിനെ തിരിച്ചുകൊണ്ടുവരാനായാണു സഖ്യസൈന്യത്തിന്റെ നേതൃത്വത്തില്‍ യമനില്‍ പോരാട്ടം നടക്കുന്നത്.
2011ല്‍ ആരംഭിച്ച യമന്‍ ആഭ്യന്തരയുദ്ധത്തില്‍ 60,000ത്തിലേറെ പേര് കൊല്ലപ്പെട്ടതായാണ് യു.എന്‍ റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."