ജി.എസ്.ടി: ട്രാന്‍ -1 റിട്ടേണ്‍ തിരുത്താന്‍ അവസരം
തിരുവനന്തപുരം: ജി.എസ്.ടി നിയമപ്രകാരം മുന്‍ കാലഘട്ടത്തിലെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് പ്രയോജനപ്പെടുത്താന്‍ വ്യാപാരികള്‍ സമര്‍പ്പിച്ച ട്രാന്‍-1 റിട്ടേണിലെ പിഴവുകള്‍ ഡിസംബര്‍ 27 വരെ തിരുത്താം. ജി.എസ്.ടി നിലവില്‍ വന്നതിന് തൊട്ട് മുന്‍പുള്ള മാസത്തില്‍ വ്യാപാരികള്‍ സമര്‍പ്പിച്ച റിട്ടേണില്‍ നീക്കിയിരിപ്പുള്ള ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റാണ് ട്രാന്‍-1 ഫോറത്തില്‍ വെളിപ്പെടുത്തി ട്രാന്‍സിഷണല്‍ ക്രെഡിറ്റായി ജി.എസ്.ടി റിട്ടേണില്‍ പ്രയോജനപ്പെടുത്തേണ്ടത്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അസ്വഭാവികവും, വ്യാപാരിയുടെ മുന്‍ റിട്ടേണുകളില്‍ കാണാത്തതുമായ വലിയ തുകകള്‍ പല വ്യാപാരികളും ട്രാന്‍സിഷണല്‍ ക്രെഡിറ്റായി ട്രാന്‍-1 റിട്ടേണില്‍ വെളിപ്പെടുത്തിയതായി പ്രഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് ജി.എസ്.ടി. നിയമം വ്യാപാരിക്ക് നല്‍കുന്ന സ്വയം നികുതി നിര്‍ണയ അധികാരത്തിന്റെ ലംഘനമാണെന്ന് ചരക്ക് സേവന നികുതി വകുപ്പ് വ്യക്തമാക്കി. മനപ്പൂര്‍വമോ അല്ലാതയോ ഉള്ള ഇത്തരം പിഴവുകള്‍ ട്രാന്‍-1 ല്‍ തിരുത്തല്‍ വരുത്തി ഡിസംബര്‍ 27 വരെ വ്യാപാരികള്‍ക്ക് പരിഹരിക്കാം. ഇതില്‍ വീഴ്ചവരുത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ പരിശോധനയും നിയമ നടപടികളും ആരംഭിക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."