സര്‍വകലാശാലകള്‍ വെറും 'ടീച്ചിങ് ഷോപ്പ്സ്' ആകരുത്: ഗവര്‍ണര്‍
തേഞ്ഞിപ്പലം: ലോക രാഷ്ട്രങ്ങളെല്ലാം ലോകോത്തര നിലവാരത്തിലുള്ള സര്‍വകലാശാലകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ രാജ്യത്തെ ചില സ്ഥാപനങ്ങള്‍ ഇപ്പോഴും വെറും ടീച്ചിങ് ഷോപ്പ്സ് (പഠനം മാത്രം നടക്കുന്ന സ്ഥലങ്ങള്‍) മാത്രമായി തുടരുന്ന അവസ്ഥയാണെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റീസ് (എ.ഐ.യു)സംഘടിപ്പിച്ച വൈസ് ചാന്‍സലര്‍മാരുടെ ദക്ഷിണ മേഖലാ സമ്മേളനം കോഴിക്കോട് സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരങ്ങള്‍ ആവാം. അത് നിലവാരത്തില്‍ വലിയ മാറ്റമുണ്ടാക്കും. വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍വല്‍ക്കരണം കാലഘട്ടത്തിന്റെ ഏറ്റവും വലിയ അനിവാര്യതയാണ്. നമ്മുടെ നാട്ടിലെ ഏറ്റവും മികച്ച സ്ഥാപനങ്ങള്‍ പോലും അന്താരാഷ്ട്ര റാങ്കിങില്‍ ഉള്‍പ്പെടുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റീസ് (എ.ഐ.യു) സെക്രട്ടറി ജനറല്‍ പ്രൊഫ.ഫുര്‍ഖാന്‍ ഖമര്‍ അധ്യക്ഷനായി. കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള വൈസ് ചാന്‍സലര്‍മാര്‍, അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റീസിന്റെ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
എയര്‍ ഇന്ത്യ വിമാനം വൈകിയത് മൂലം ഗവര്‍ണര്‍ക്ക് സമയത്തിന് എത്താന്‍ സാധിക്കാതിരുന്നതിനാല്‍ ഉദ്ഘാടന സെഷന് ഉച്ചക്ക് 12.30നാണ് തുടങ്ങിയത്. രാവിലെ എഴ് മണിക്ക് തിരുവനന്തപുരത്ത് നിന്നുള്ള വിമാനം 3.45 മണിക്കൂര്‍ വൈകി 10.45 നാണ് പുറപ്പെട്ടത്. പ്രസംഗം ആരംഭിക്കുന്നതിന് മുന്‍പ് വൈകിയതില്‍ ഗവര്‍ണര്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."