HOME
DETAILS
MAL
അഭിലാഷ് വധം: അഞ്ചു സിപി.എമ്മുകാര്‍ക്ക് ജീവപര്യന്തം
backup
August 16 2016 | 07:08 AM
ഇരിങ്ങാലക്കുട: ബി.ജെ.പി പ്രവര്ത്തകന് അഭിലാഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചു സി.പി.എമ്മുകാര്‍ക്ക് ജീവപര്യന്തം. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. ഒന്ന് മുതല്‍ നാലു വരെ പ്രതികളായ ഷിന്റോ, ജിത്തു, ശിവദാസന്‍, ഡെന്നീസ് ഏഴാം പ്രതിയായ ഓട്ടോ ഡ്രൈവര്‍ രാജന് എന്നിവര്‍ക്കാണ് ജീവപര്യന്തം.
കേസില്‍ ആകെ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 13 പ്രതികളെ വെറുതെ വിട്ടു. ഓഗസ്റ്റ് 12 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു.
കഴിഞ്ഞ തിരുവോണനാളിലാണ് കേസിനാസ്പദമായ സംഭവം. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. അഭിലാഷിനെ ഫോണില്‍ വിളിച്ചുവരുത്തിയാണ് പ്രതികള്‍ കൊല നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."