മാതാവിനെ തലക്കടിച്ച് കൊന്ന് മകന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
കൊണ്ടോട്ടി: മാതാവിനെ തലക്കടിച്ച് കൊന്ന് മാനസിക രോഗിയായ മകന്‍ കിണറ്റില്‍ ചാടി അത്മഹത്യ ചെയ്തു. കൊണ്ടോട്ടിക്കടുത്ത് നീറാട് വരടിക്കുത്ത് പറമ്പ് മാപ്പിള വീട്ടില്‍ ആയിശക്കുട്ടി(58) ആണ് തലക്കടിയേറ്റ് മരിച്ചത്. മകന്‍ അബ്ദുല്‍ ഗഫൂറി(42)നെ മൂന്നു കിലോമീറ്റര്‍ അകലെയുള്ള കിഴിശ്ശേരി വെസ്റ്റ് മൂച്ചിക്കല്‍ ജുമാമസ്ജിദിന്റെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയിശക്കുട്ടിയെ അബ്ദുള്‍ ഗഫൂര്‍ കല്ലുകൊണ്ട് തലക്കടിച്ചുകൊന്ന ശേഷം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം.
വെസ്റ്റ് മൂച്ചിക്കല്‍ മസ്ജിദില്‍ ഉച്ചക്ക് നിസ്‌കരിക്കാനെത്തിയവരാണ് കിണറ്റിലെ വെള്ളം കലങ്ങിയ നിലയില്‍ കണ്ടത്. കിണറ്റിനരികില്‍ ചെരിപ്പും കണ്ടെത്തി. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഗഫൂറിന്റെ മൃതദേഹം കണ്ടത്.
മലപ്പുറത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അബ്ദുല്‍ ഗഫൂറിന്റെ ഭാര്യ ഫാത്തിമ സുഹ്‌റയുടെ വീടിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയ കിണര്‍. ഗഫൂര്‍ മരിച്ച വിവരം അറിയിക്കാന്‍ എത്തിയവരാണ് ആയിശക്കുട്ടിയെ നീറാട്ടുള്ള വീട്ടിനുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്. അടിയേറ്റ് ആയിശക്കുട്ടിയുടെ മുഖം വികൃതമായിരുന്നു. സമീപത്ത് തന്നെ കല്ലുകളും ഉണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹ മോചിതയായ ആയിശക്കുട്ടിയും ഏക മകന്‍ അബ്ദുല്‍ ഗഫൂറും ഒരുമിച്ചാണ് താമസം. ഇരുവരും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരാണ്. ബന്ധുക്കളുമായും സമീപ വാസികളുമായും അടുപ്പവും ഉണ്ടായിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു.
രണ്ടര മാസം കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സ കഴിഞ്ഞ് വ്യാഴാഴ്ചയാണ് അബ്ദുല്‍ ഗഫൂര്‍ വീട്ടിലെത്തിയത്. ഭാര്യയെ വീട്ടില്‍ കൊണ്ടുവരുന്നതിനെ ചൊല്ലി മാതാവും മകനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."