ബഹ്റൈനില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരന് ഒരുവര്‍ഷത്തെ തടവ് ശിക്ഷ
മനാമ: ബഹ്റൈനില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരന് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ഒരുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ബഹ്റൈനില്‍ സ്പോണ്‍സറുടെ ഉടമസ്ഥതയിലുള്ള മആമീറിലെ ഒരു കമ്പനിയില്‍ അക്കൗണ്ടന്റ് മാനേജരായി ജോലി നോക്കുന്ന 34 കാരനായ ഇന്ത്യന്‍ പൗരനാണ് ശിക്ഷ ലഭിച്ചത്. കമ്പനിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള പണം മോഷണം നടത്തിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള 33,000 ബഹ്റൈന്‍ ദിനാര്‍ (ഏകദേശം 60,00000 രൂപ) മോഷ്ടിക്കുകയായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
കമ്പനി ഡ്രൈവര്‍ അടുത്ത ദിവസം ബാങ്കില്‍ നിക്ഷേപിക്കാന്‍ വച്ച കമ്പനി തുക തിരിച്ചുവന്നുനോക്കിയപ്പോള് ബോക്സില്‍ പണം കാണാതാവുകയായിരുന്നു. അവസരം മുതലാക്കിയ പ്രതി പണം മോഷ്ടിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കൂട്ടുകാരുമായി ചേര്‍ന്ന് ഒരു ക്ലീനിങ് കമ്പനി തുടങ്ങുന്നതിനായിട്ടാണ് പണം മോഷിടിച്ചതെന്നു ഇയാള്‍ പറഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷമായി പ്രതി ഈ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്. ഒരുവര്‍ഷം ജയില്‍ ശിക്ഷ ആണ് കോടതി വിധിച്ചിരിക്കുന്നത്. തടവ് ശിക്ഷക്ക് ശേഷം പ്രതിയെ നാട് കടത്തുമെന്നും വിധിയില്‍ പറയുന്നു. പ്രതിയുടെ പേരു വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."