ബ്രസീല്‍ ഇതിഹാസം കക്ക വിരമിച്ചു
റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം കക്ക അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 2002ല്‍ ബ്രസീല്‍ ലോകകപ്പ് നേടുമ്പോള്‍ നിര്‍ണായക താരമായിരുന്ന കക്ക എ.സി മിലാനൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടവും ഒപ്പം 2007ല്‍ ബാല്ലണ്‍ ഡി ഓര് പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ഈ മൂന്ന് നേട്ടവും സ്വന്തമായുള്ള ലോകത്തെ എട്ട് താരങ്ങളില്‍ ഒരാള്‍ കൂടിയാണ് കക്ക.
ബ്രസീല്‍ ക്ലബ് സാവോ പോളോയിലൂടെ സീനിയര്‍ കരിയര്‍ തുടങ്ങിയ കക്ക 2003 മുതല്‍ 2009 വരെ എ.സി മിലാന് താരമായിരുന്നു. മിലാനൊപ്പം സീരി എ, ചാംപ്യന്‍സ് ലീഗ്, സൂപ്പര്‍ കോപ്പ ഇറ്റാലിയാന, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. പിന്നീട് റയല്‍ മാഡ്രിഡിനായി കളിച്ച താരം ലാ ലിഗ, കോപ ഡെല്‍ റെ കിരീട നേട്ടങ്ങളിലും നിറ സാന്നിധ്യമായി നിന്നു. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ടീം ഒര്‍ലാന്‍ഡോ സിറ്റിയുടെ താരമായിരുന്നു കക്ക.
ബ്രസീലിനായി 2002 മുതല്‍ 2016 വരെ കളിച്ച കക്ക 92 മത്സരങ്ങളില്‍ ടീമിനായി കളത്തിലിറങ്ങി. 2002ലെ ലോകകപ്പ്, 2005, 09 വര്‍ഷങ്ങളില്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് നേട്ടങ്ങളില്‍ പങ്കാളിയായ കക്ക ടീമിനായി 29 ഗോളുകളും നേടിയിട്ടുണ്ട്.
കളിക്കാരനെന്ന നിലയില്‍ ബൂട്ടഴിക്കുന്ന താരം ഫുട്ബോളില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."