HOME
DETAILS

വിവാദ ദ്വീപ്; കുറുവയിലെ'വിനോദ'ത്തിനെതിരേ ഹൈക്കോടതിയില്‍ ഹരജി

  
backup
December 19 2017 | 05:12 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b5%81%e0%b4%b5%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86%e0%b4%b5

മാനന്തവാടി: ഏറെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പ്രവര്‍ത്തനം തുടങ്ങിയ കുറുവ ദ്വീപ് വീണ്ടും വിവാദച്ചുഴിയില്‍. ഏറ്റവുമൊടുവിലായി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയാണ് ദ്വീപിന് തിരിച്ചടിയാകുന്നത്. 

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടാതെ കുറുവ വനത്തില്‍ ഇക്കോ ടൂറിസത്തിന്റെ പേരില്‍ നടപ്പിലാക്കുന്ന വിനോദസഞ്ചാര പദ്ധതി നിര്‍ത്തലാക്കാന്‍ ഉത്തരവുണ്ടാകണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

പയ്യമ്പള്ളി സ്വദേശികളും കര്‍ഷകരുമായ കെ.എം ശശിധരന്‍, കുടിലിങ്കല്‍ ബേബി സക്കറിയ എന്നിവരാണ് തങ്ങളുടെ കൃഷിയിടങ്ങള്‍ക്കും ജീവനും സംരക്ഷണമുറപ്പിക്കുന്നതിനായി കുറുവയിലെ ടൂറിസം നിര്‍ത്താനുത്തരവുണ്ടാകണമെന്നാവശ്യപ്പെട്ട് ഈ മാസം നാലിന് അഡ്വ. ഹരീഷ് വാസുദേവ് മുഖേന റിട്ട്‌പെറ്റീഷന്‍(സിവില്‍) സമര്‍പ്പിച്ചത്.
പാല്‍വെളിച്ചം വഴി ഡി.ടി.പി.സി പ്രവേശനം നല്‍കുന്ന വിനോദസഞ്ചാര നടപടിക്കെതിരേയാണ് ഹര്‍ജിയില്‍ പ്രധാനമായും ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കുറുവയില്‍ നടത്തി വരുന്ന അനിയന്ത്രിതമായ വിനോദസഞ്ചാരം 950 ഏക്കറോളം വരുന്ന ജൈവവൈവിധ്യമാര്‍ന്ന വനമേഖലയുടെ നാശത്തിനിടയാക്കുന്നെന്നും കാര്യമായ പഠനങ്ങളൊന്നും നടത്താതെയാണ് സഞ്ചാരികളെ വനത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നതെന്നും ഇവര്‍ ഹരജിയില്‍ പറയുന്നു.
പാല്‍വെളിച്ചം ഭാഗത്ത് നിന്ന് വനത്തിലേക്ക് പ്രവേശനം നല്‍കുന്ന ഡി.ടി.പി.സിയുടെ നടപടി കാരണം കാട്ടാനകളുടെ സൈ്വരവിഹാരത്തിന് തടസമാകുന്നതായും ഇതിനാല്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ കൃഷിയിറക്കാന്‍ കഴിയുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
2004 മുതല്‍ വനം വകുപ്പ് കബനി നദിയോട് ചേര്‍ന്ന പയ്യമ്പള്ളി ഭാഗത്ത് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ ഡി.ടി.പി.സി.ക്ക് അനുമതി നല്‍കിയതോടെ ടിക്കറ്റ് കൗണ്ടര്‍, ലോഡ്ജിങ് ഏരിയ പുഴയോട് ചേര്‍ന്ന് സഞ്ചാരികളെ നിയന്ത്രിക്കാന്‍ ബാരിക്കേഡുകള്‍ തുടങ്ങിയവ നിര്‍മിച്ചിരുന്നു.
വനം വകുപ്പ് സ്ഥലം വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഇവിടെ നടന്ന പ്രവൃത്തികള്‍. സഞ്ചാരികളുടെ സുരക്ഷക്കായി ബാരിക്കേഡുകള്‍ നിര്‍മിച്ചതോടെ മുത്തങ്ങ, ബന്ദിപ്പൂര്‍, ബ്രഹ്മഗിരി, നാഗര്‍ഹോള, കൊട്ടിയൂര്‍ വനമേഖലയിലൂടെയുള്ള കാട്ടാനകളുടെ പരമ്പരാഗത ആനത്താരക്ക് തടസമാകുകയും ഇത് കാരണം പ്രദേശത്തെ കൃഷിക്കും മനുഷ്യ ജീവനും കാട്ടാനകള്‍ ഭീഷണിയായി മാറിയതായും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
24 മനുഷ്യജീവന്‍ കാട്ടാന ആക്രമണത്തിലൂടെ പൊലിഞ്ഞാതായും 40 ലക്ഷത്തോളം രൂപ സര്‍ക്കാരിന് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നുവെന്നും ഹരജിയിലുണ്ട്.
വനമേഖലക്ക് താങ്ങാന്‍ കഴിയുന്ന വിനേദസഞ്ചാരികളുടെ എണ്ണത്തെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടത്തി അത് പ്രയോഗവല്‍ക്കരിക്കണം.
അത് വരെയും ടൂറിസം നിര്‍ത്തിവെക്കണം. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഈ മാസം 16നാണ് കുറുവ ദ്വീപ് കര്‍ശന നിയന്ത്രണങ്ങളോടെ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കിയത്.
കേസ് പരിഗണിക്കുന്നത് ഹൈക്കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  25 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  25 days ago