മാനസിക സംഘര്‍ഷം നിങ്ങളുടെ മുടി കൊഴിക്കും
നിത്യ ജീവിതത്തില്‍ മാനസിക സംഘര്‍ഷങ്ങളെ നേരിടാത്തവര്‍ വിരളമാണ്. ചിലര്‍ അവയെ അതിജീവിക്കുമ്പോള്‍ ചിലര്‍ പിരിമുറുക്കങ്ങള്‍ക്ക് കീഴടങ്ങുന്നു. മാനസിക സംഘര്‍ഷം ആരോഗ്യത്തെ ബാധിക്കുമെന്നതാണ് വൈദ്യശാസ്ത്ര നിഗമനം. ദീര്‍ഘ കാലം മാനസിക സംഘര്‍ഷങ്ങളില്‍ കുരുങ്ങി ജീവിതം തള്ളി നീക്കുവരുടെ ഹൃദയാരോഗ്യവും മസ്തിഷ്‌ക്കാരോഗ്യവും താറുമാറാകും.
മുടി കൊഴിച്ചില്‍ തടയാന്‍ ചില ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ മതി
- ഇടയ്ക്കിടെ തലയില്‍ എണ്ണതേയ്ക്കാതിരിക്കുക
- ഹെയര്‍ ഡ്രയറിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക
- നനഞ്ഞ മുടി കെട്ടി വെക്കുന്നതും അധികനേരം മുടി കെട്ടി വെക്കുന്ന ശീലവും ഒഴിവാക്കുക
- എണ്ണമയം കൂടിയെന്ന് തോന്നിയാല്‍ തല നനയ്ക്കുക
- രാസവസ്തുക്കള്‍ കൂടുതല്‍ അടങ്ങിയ ഉത്പന്നങ്ങള്‍ മുടിയില്‍ തേക്കുന്നത് ഒഴിവാക്കുക
വൈറ്റമിനുകളും ഭക്ഷണക്രമവും
മുടിയുടെ ആരോഗ്യത്തിന് താഴെ പറയുന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ നിത്യ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കണം. അവ ഏതൊക്കെയാണെ് നോക്കാം. ഇലക്കറികള്‍, മധുരക്കിഴങ്ങ്, കടല്‍ വിഭവങ്ങള്‍, കാരറ്റ്, ബീന്‍സ്, ഗ്രീന്‍ പീസ്, പേരയ്ക്ക, നെല്ലിക്ക പോലെയുള്ള ജീവകം സി അടങ്ങിയ പഴ വര്‍ഗ്ഗങ്ങള്‍, ബദാം, കോഡ് ലിവര്‍ ഓയില്‍, കൂണ്‍,സണ്‍ഫഌവര്‍ ഓയില്‍ എന്നിവയാണവ.കൂടാതെ മാനസിക സംഘര്‍ഷം ലഘുകരിക്കാനുള്ള വ്യായാമം, ധ്യാനം തുടങ്ങിയ മുടിയുടെ ആരോഗ്യം സംരക്ഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."