സഊദി ടൂറിസം വിസ അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍
ജിദ്ദ: സഊദിയില്‍ വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ ടൂറിസം വിസ അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ ലഭ്യമാകുമെന്ന് ടൂറിസം അതോറിറ്റി മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ അറിയിച്ചു.
തിങ്കളാഴ്ച റിയാദില്‍ ചേര്‍ന്ന യോഗത്തിലാണ് ഓണ്‍ലൈന്‍ വിസ നടപടികളെക്കുറിച്ച് അന്തിമ ചിത്രമായത്. രാഷ്ട്രത്തിന് പുതിയ പെട്രോളിതര വരുമാനം നേടിത്തരുന്നതായിരിക്കും ടൂറിസം മേഖല എന്ന് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പറഞ്ഞു.
ടൂറിസ്റ്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ക്ക് ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെയും ടൂറിസം ദേശീയ പൈതൃക വകുപ്പിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
യുനസ്‌കോ അംഗീകാരം ലഭിച്ച മദാഇന്‍ സാലിഹ് ഉള്‍പ്പെടെയുള്ള ചരിത്രപ്രധാന പ്രദേശങ്ങളിലേക്കും പ്രകൃതി സുന്ദരമായ മലമ്പ്രദേശത്തേക്കും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിക്കും.
ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, തദ്ദേശഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ടൂറിസ്റ്റ് വിസ നടപ്പാക്കുക. ഓണ്‍ലൈന്‍ വിസക്കുള്ള കരട് തയ്യാറായിട്ടുണ്ട്.
സാങ്കേതിക വിഭാഗത്തിന്റെ പണിപ്പുരയും ടൂറിസ അതോറിറ്റി മേധാവിയുടെ അംഗീകാരവും പൂര്‍ത്തിയായാല്‍ 2018ല്‍ ഓണ്‍ലൈന്‍ വിസ പ്രാബല്യത്തില്‍ വരും.
വിമാന യാത്ര, ഹോട്ടല്‍ മേഖല, ഗതാഗത സംവിധാനങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവയിലൂടെ സാമ്പത്തിക രംഗത്ത് സജീവതയുണ്ടാവാന്‍ ടൂറിസം വികസനം കാരണമാവുമെന്ന് യോഗം അഭിപ്രായപ്പെട്ടു. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് സഊദി ടൂറിസം അതോറിറ്റിയുടെ പുതിയ തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി.
2008-10 വര്‍ഷ കാലത്ത് സഊദി പരീക്ഷണാടിസ്ഥാനത്തില്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചിരുന്നു. അന്ന് അരലക്ഷത്തോളം വിദേശികള്‍ സഊദി സന്ദര്‍ശിച്ചിരുന്നത്. കമ്മീഷന്‍ ലൈസന്‍സുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയാണ് ഇവര്‍ക്ക് വിസകള്‍ അനുവദിച്ചിരുന്നത്. ഇത്തരം വിസകള്‍ വലിയ സാമ്പത്തിക ഫലങ്ങള്‍ നല്‍കുമെന്ന് വ്യക്തമായിട്ടുണ്ട് അതുകൊണ്ടാണ് ഇത്തവണ കൂടുതല്‍ വിപുലമായ രീതിയില്‍ ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിക്കുന്നതിന് മന്ത്രാലയത്തിന്റെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."