പ്രധാനമന്ത്രി പൂന്തുറയില്‍: കാണാതായവരെ ക്രിസ്മസിനു മുന്‍പ് തിരിച്ചെത്തിക്കുമെന്ന് വാഗ്ദാനം
പൂന്തുറ: ഓഖി ദുരന്തബാധിതരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തുറയില്‍ എത്തി. ദു:ഖത്തില്‍ പങ്കുചേരാനാണ് താന്‍ വന്നതെന്നും ആഘോഷിക്കാനുള്ളതല്ല ഈ അവസരമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്. ഭാരത സര്‍ക്കാര്‍ നിങ്ങളോടൊപ്പമുണ്ട്. കാണാതായവരെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മോദി പറഞ്ഞു.
[caption id="attachment_464909" align="aligncenter" width="630"] പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സമീപം.[/caption]
ക്രിസ്മസിനു മുന്‍പേ തന്നെ എല്ലാ സഹോദരന്മാരെയും വീട്ടില്‍ തിരിച്ചെത്തിക്കാനുള്ള എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നടന്നയുടനെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും കോസ്റ്റ് ഗാര്‍ഡും എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
1200 കോടി രൂപയുടെ അടിയന്തര സഹായം ആവശ്യപ്പെട്ടു
ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി കേരളം പ്രധാനമന്ത്രിയോട് 1200 കോടിയുടെ അടിയന്തര സഹായം ആവശ്യപ്പെട്ടു. 7000 കോടിയുടെ ദീര്‍ഘകാല പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇത് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞതായാണ് സൂചന.
പ്രഖ്യാപനങ്ങളുണ്ടായില്ല, പ്രതിഷേധം
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. പ്രധാനമന്ത്രി ആശ്വാസകരമായ പ്രഖ്യാപനങ്ങള്‍ നടത്തിയില്ലെന്നും പ്രശ്നങ്ങള്‍ പൂണമായും പ്രധാനമന്ത്രിയെ ധരിപ്പിക്കാന്‍ അനുവദിച്ചില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."