ദാറുല്‍ഹുദാ സമ്മേളനം: ദേശീയ പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി 23ന് നടത്തുന്ന നാഷനല്‍ ലീഡേഴ്‌സ് സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയ ദേശീയ പ്രതിനിധികള്‍ക്ക് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.അസമില്‍ നിന്നുള്ള 39 പേരടങ്ങുന്ന ആദ്യസംഘത്തെയാണ് സ്വീകരിച്ചത്.
ദാറുല്‍ഹുദാ നടപ്പാക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളെ ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നാഷനല്‍ ലീഡേഴ്‌സ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. അസമിനു പുറമെ ജമ്മുകശ്മിര്‍, ബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറിലേറെ പ്രതിനിധികളാണ് സമ്മിറ്റില്‍ സംബന്ധിക്കുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മഹല്ല്, മദ്‌റസാ സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ടനുഭവിക്കാനുള്ള സാഹചര്യങ്ങളും പ്രതിനിധികള്‍ക്കായി ദാറുല്‍ഹുദാ ഒരുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."