ജി.എസ്.ടി ഘടന പുനപ്പരിശോധിക്കണമെന്ന് കാരാട്ട്
ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയുടെ (ജി.എസ്.ടി) ഘടന പുനപ്പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
അശാസ്ത്രീയമായി നടപ്പാക്കിയ ജി.എസ്.ടിയിലെ അപാകതകള്‍ കാരണം നിരവധി ചെറുകിട വ്യവസായങ്ങളും സാധാരണക്കാരും ദുരിതത്തിലാണ്. കോര്‍പ്പറേറ്റുകള്‍ക്കും വന്‍ ബിസിനസ് സംരംഭങ്ങള്‍ക്കും അനുകൂലമായ നിലയിലാണ് ജി.എസ്.ടി നടപ്പാക്കിയത്. വ്യാപാരി വ്യവസായി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടിയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിനിധി സംഘം കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്കി.
എം.പിമാരായ പി.കെ ശ്രീമതി, എ.സമ്പത്ത്, എം.ബി രാജേഷ്, പി.കെ ബിജു,കെ. സോമപ്രസാദ്, ജോയ്സ് ജോര്‍ജ്, സി.എന്‍ ജയദേവന്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുള്‍ വഹാബ്, ഇ.ടി മുഹമ്മദ് ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."