വാനാക്രൈ സൈബര്‍ ആക്രമണം: പിന്നില്‍ ഉ.കൊറിയയെന്ന് അമേരിക്ക
ന്യൂയോര്‍ക്ക്: 150 രാജ്യങ്ങളിലായി മൂന്നുലക്ഷം കംപ്യൂട്ടറുകള്‍ തകര്‍ത്ത വാനാക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയെന്ന് അമേരിക്ക.
പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേശകനായ ടോം ബൊസേര്‍ട്ട് ആണ് വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ഉത്തരകൊറിയക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്‌യാങ് ആണ് വാനാക്രൈ ആക്രമണത്തിന്റെ ഉത്തരവാദിയെന്ന് ടോം നേരിട്ട് പറയുന്നു. ഉത്തരകൊറിയക്കെതിരായ തന്റെ ആരോപണം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഉത്തരകൊറിയക്കുവേണ്ടി ലാസറസ് ഗ്രൂപ്പാണ് ഹാക്കിങ് നടത്തിയത്.
വാനാക്രൈ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ സാമ്പത്തിക നഷ്ടത്തിനും അപ്പുറമാണ്. 10 വര്‍ഷത്തിലധികമായി അവരുടെ പ്രവൃത്തികള്‍ വളരെ മോശമാണെന്നും ബൊസേര്‍ട്ട് ആരോപിച്ചു. ഇവരുടെ സൈബര്‍ സ്വാധീനം കുറയ്ക്കുന്നതിന് അമേരിക്ക പദ്ധതി തയാറാക്കുമെന്നും ബൊസേര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."