HOME
DETAILS

വീണ്ടും പുകഞ്ഞ് ഗെയില്‍

  
backup
December 20 2017 | 03:12 AM

%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa%e0%b5%81%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

രാവിലെ മുതല്‍ കുറ്റൂളിയിലും കൂളിമാടും കളന്‍തോടും അടക്കമുള്ള സ്ഥലങ്ങളിലെ റോഡരികുകളില്‍ പൊലിസ് കര്‍ശന പരിശോധന നടത്തി

 

അരീക്കോട്: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി ജനവാസ മേഖലകളില്‍നിന്നു മാറ്റിസ്ഥാപിക്കുക, പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് 2013ലെ ലാന്‍ഡ് അക്വിസിഷന്‍ നിയമമനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എരഞ്ഞിമാവ് ഗെയില്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പിലെ ഗെയില്‍ പ്രവൃത്തി സ്ഥലത്തേക്കു നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.


സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ മാര്‍ച്ചില്‍ അണിനിരന്നു. ഗെയില്‍ പ്രവൃത്തി തടയുമെന്നു സമരസമിതി പ്രഖ്യാപിച്ചതിനാല്‍ വന്‍ പൊലിസ് സന്നാഹം പ്രദേശത്തു നിലയുറപ്പിച്ചിരുന്നു. എന്നാല്‍, ഇന്നലെ ഗെയില്‍ പ്രവൃത്തി നടക്കാത്തതിനാല്‍ സമാധാനപരമായി പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്കു സമരസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി പിരിയുകയായിരുന്നു. പദ്ധതി പ്രദേശത്തിനടുത്തുവച്ച് റൂറല്‍ എസ്.പി പുഷ്‌ക്കരന്റെ നേതൃത്വത്തില്‍ പൊലിസ് സമരക്കാരെ തടഞ്ഞു.


പ്രതിഷേധം മുന്നില്‍കണ്ടു ഗെയില്‍ അധികൃതര്‍ ഹിറ്റാച്ചി അടക്കമുള്ള മുഴുവന്‍ നിര്‍മാണ സാമഗ്രികളും പദ്ധതിസ്ഥലത്തുനിന്നു കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റിയിരുന്നു. രാവിലെ 8.30ഓടെതന്നെ നെല്ലിക്കാപറമ്പില്‍ പ്രതിരോധ വലയം തീര്‍ക്കുന്നതിന്റെ ഭാഗമായി സമരക്കാര്‍ എത്തിത്തുടങ്ങിയിരുന്നു. എന്നാല്‍, അരീക്കോട്, കാവനൂര്‍, കീഴുപറമ്പ്, മാവൂര്‍, മുക്കം ഭാഗങ്ങളില്‍നിന്നു സമരക്കാര്‍ എത്തുന്നതു തടയാനായി രാവിലെ മുതല്‍ കുറ്റൂളിയിലും കൂളിമാടും കളന്‍തോടും അടക്കമുള്ള സ്ഥലങ്ങളിലെ റോഡരികുകളില്‍ പൊലിസ് കര്‍ശന പരിശോധന നടത്തി. നവംബര്‍ ഒന്നിന് എരഞ്ഞിമാവില്‍ നടന്ന സംഘര്‍ഷത്തിനു പിന്നില്‍ പ്രദേശവാസികളല്ലാത്തവരാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മറ്റു സ്ഥലങ്ങളില്‍നിന്ന് ആളുകള്‍ എത്തുന്നത് തടഞ്ഞതെന്നു പൊലിസ് വ്യക്തമാക്കി.

[caption id="attachment_465072" align="alignleft" width="447"] അവസാന വിളവ്... മലപ്പുറം വലിയാട് ആല്‍പറ്റക്കുളമ്പില്‍ ഗെയില്‍ വാതക കുഴല്‍ സ്ഥാപിക്കുന്നതിനായി മുറിച്ച തെങ്ങില്‍നിന്നു തേങ്ങ ശേഖരിക്കുന്ന സ്ഥലം ഉടമ രായീന്‍കുട്ടി. ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ പത്തു തൈകളടക്കം അന്‍പത് കവുങ്ങുകള്‍, മൂന്ന് തെങ്ങുകള്‍, അഞ്ചു നാടന്‍ വാഴകള്‍ എന്നിവ വാതക കുഴല്‍ സ്ഥാപിക്കുന്നതിനായി മുറിച്ചുകളയും. Byപി.പി അഫ്താബ്[/caption]


സ്‌കൂള്‍ ബസുകളും സ്വകാര്യ ബസുകളുമടക്കമുള്ള വാഹനങ്ങള്‍ പൊലിസ് വഴിതിരിച്ചുവിട്ടു. ഏറെനേരം ബസുകള്‍ അടക്കം വഴിമാറ്റിവിട്ടത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ദുരിതത്തിലാക്കി. ബസുകളിലടക്കമുള്ള യാത്രക്കാരെ പരിശോധിച്ച ശേഷമാണ് പൊലിസ് വിട്ടത്. പലയിടത്തും സമരക്കാരുടെ വാഹനങ്ങള്‍ പൊലിസ് തടഞ്ഞു. ഇതുമൂലം പ്രതീക്ഷിച്ച ജനപങ്കാളിത്തം ഉണ്ടായില്ലെന്നു സമരസമിതി നേതാക്കള്‍ പ്രതികരിച്ചു. പ്രതിഷേധ മാര്‍ച്ച് എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ അധ്യക്ഷനായി.


കെ.എം ഷാജി എം.എല്‍.എ, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, സി.പി ചെറിയമുഹമ്മദ്, സി.കെ കാസിം, എം.ടി അഷ്‌റഫ്, സബാഹ് പുല്‍പറ്റ, റസാഖ് പാലേരി, പറമ്പന്‍ ലക്ഷ്മി, പ്രദീപ് നെന്‍മാറ, പി.കെ കമ്മദ് കുട്ടി ഹാജി സംസാരിച്ചു. മാര്‍ച്ചിനു സി.ജെ ആന്റണി, കെ.വി അബ്ദുര്‍റഹിമാന്‍, കെ.സി അന്‍വര്‍, ടി.പി മുഹമ്മദ്, റൈഹാന ബേബി, സുജ ടോം, സലാം തേക്കുംകുറ്റി, കെ. നജീബ്, കെ.ടി മന്‍സൂര്‍, ബഷീര്‍ ഹാജി, ജബ്ബാര്‍ സഖാഫി, ബാവ പവര്‍ വേള്‍ഡ് നേതൃത്വം നല്‍കി.


പൊലിസ് നടപടികള്‍ക്കു കോഴിക്കോട് ഡി.സി.പി മെറിന്‍ ജോസഫ്, വയനാട് ഡി.സി.പി ചൈത്ര തെരേസ, മലപ്പുറം ഡി.സി.പി പൂങ്കുഴലി, താമരശ്ശേരി ഡിവൈ.എസ്.പി സജീവന്‍, കൊടുവള്ളി സി.ഐ എന്‍. ബിശ്വാസ്, താമരശ്ശേരി സി.ഐ അഗസ്റ്റിന്‍, മുക്കം എസ്.ഐ അഭിലാഷ് എന്നിവരും നേതൃത്വം നല്‍കി.

 


കോഡൂരില്‍ പ്രവൃത്തി തുടങ്ങി;പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു


മലപ്പുറം: കോഡൂര്‍ പഞ്ചായത്തില്‍ ഗെയില്‍ വാതക പൈപ്പലൈന്‍ നിര്‍മാണ പ്രവൃത്തി വീണ്ടും തുടങ്ങി. ശക്തമായ പൊലിസ് കാവലില്‍ ഇന്നലെ രാവിലെയാണ് കോഡൂര്‍ ആല്‍പ്പറ്റകുളമ്പില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. എന്നാല്‍, ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെ പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവച്ചു.


പ്രതിഷേധത്തെ തുടര്‍ന്നു മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു കരുതല്‍ തടങ്കലില്‍വച്ചു.
ഇവരെ പിന്നീട് വിട്ടയച്ചു. വില്ലന്‍ മരക്കാര്‍, ചെറുകാട്ടില്‍ ജലീല്‍, സി.പി മജീദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. വനിതാ പൊലിസുകാരുള്‍പ്പെടെ പ്രത്യേക പരിശീലനം നേടിയ പൊലിസുകാര്‍ സ്ഥലത്ത് ക്യംപ് ചെയ്യുന്നുണ്ട്. പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനായി സ്ഥലം നിരത്തുന്ന ജോലികളാണ് ഇന്നലെ ആരംഭിച്ചിരുന്നത്.


കഴിഞ്ഞ ജില്ലാതല യോഗത്തില്‍ വാതക കുഴല്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ സര്‍വേ പൂര്‍ത്തീകരിച്ച് വെട്ടിമാറ്റുന്ന മരങ്ങളുടെയും മറ്റും കണക്കുകള്‍ ഭൂവുടകളെ അറിയിച്ച ശേഷമേ പ്രവൃത്തി നടത്തൂവെന്നു കലക്ടര്‍ ഉറപ്പുനല്‍കിയിരുന്നതാണെന്നും പ്രവൃത്തി നിര്‍ത്തിവയ്ക്കണമെന്നും നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.


തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി, പഞ്ചായത്തംഗം മുഹമ്മദ് മച്ചിങ്ങല്‍ എന്നിവര്‍ കലക്ടറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വാതക കുഴല്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ സര്‍വേ പൂര്‍ത്തീകരിച്ച് ഭൂവുടമകള്‍ക്ക് നോട്ടീസ് നല്‍കുംവരെ പ്രവര്‍ത്തിനിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

 

ഓഖി: കടലില്‍ തിരയാനില്ലാത്ത പൊലിസ് ഗെയില്‍ ഇരകളെ വേട്ടയാടുന്നെന്ന് ഷാനവാസ് എം.പി


അരീക്കോട്: ഓഖി ദുരന്തത്തില്‍ കടലില്‍പോയ നൂറുകണക്കിനാളുകളെ തിരയാന്‍ കൂട്ടാക്കാത്ത പൊലിസ് ഗെയില്‍ ഇരകളെ വേട്ടയാടുകയാണെന്ന് എം.ഐ ഷാനവാസ് എം.പി. നെല്ലിക്കാപറമ്പില്‍ ഗെയില്‍ വിരുദ്ധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജീവിക്കാനായി സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്താന്‍ നൂറുകണക്കിനു പൊലിസുകാരെയാണ് സര്‍ക്കാര്‍ രംഗത്തിറക്കിയത്. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ തീവ്രവാദികളാക്കിയാല്‍ തീരപ്രദേശത്തെ ജനങ്ങളില്‍നിന്നു മുഖ്യമന്ത്രിക്കു നേരിടേണ്ടിവന്ന അനുഭവം ഗെയില്‍ ഇരകളുടെ ഭാഗത്തുനിന്നും ആവര്‍ത്തിക്കും. ഗെയില്‍ കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്ന സര്‍ക്കാരിനെ ജനകീയ കോടതി വിചാരണ ചെയ്യുമെന്നും എം.ഐ ഷാനവാസ് എം.പി പറഞ്ഞു.

 


ലോക്കപ്പില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടിക്ക്; എന്നിട്ടാകാംഇവരെ: കെ.എം ഷാജി എം.എല്‍.എ


ഗെയില്‍ വിഷയം അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കും

അരീക്കോട്: മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തു ലോക്കപ്പിലിട്ട പ്രതി പൊലിസിന്റെ കണ്ണുവെട്ടിച്ചു കടന്നിട്ടും ഒന്നും ചെയ്യാന്‍ പറ്റാത്തവരാണ് കാക്കിയണിഞ്ഞു ജനങ്ങളെ ആക്രമിക്കുന്നതെന്ന് കെ.എം ഷാജി എം.എല്‍.എ. നെല്ലിക്കാപറമ്പില്‍ ഗെയില്‍ വിരുദ്ധ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഗുളിക വിതരണം ചെയ്ത കേസില്‍ പിടിയിലായി അരീക്കോട് പൊലിസ് സ്റ്റേഷനില്‍നിന്നു രക്ഷപ്പെട്ട പ്രതിയെ പിടിക്കാത്ത പൊലിസിന്റെ നിസഹായാവസ്ഥയെക്കുറിച്ചാണ് എം.എല്‍.എ ഇങ്ങനെ പ്രതികരിച്ചത്. ജനകീയ സമരങ്ങളെ ഭയക്കുന്ന സര്‍ക്കാര്‍ പൊലിസിനെ രംഗത്തിറക്കി ഗെയിലിനുവേണ്ടി പണിയെടുപ്പിക്കുകയാണ്. എന്നാല്‍, വിദ്യാര്‍ഥികള്‍ക്കു മയക്കുമരുന്നുകള്‍ എത്തിച്ചുനല്‍കുന്ന പ്രതി രക്ഷപ്പെട്ടിട്ടും പൊലിസിന് അനക്കമില്ല. ആദ്യം പ്രതിയെ പിടിക്കട്ടെ എന്നിട്ടാകാം ഗെയില്‍ ഇരകളെ പിടിക്കലെന്നും ഷാജി പരിഹസിച്ചു.
ഗെയില്‍ വിഷയം അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കും. മറ്റു രാജ്യങ്ങളില്‍ വികസനപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അതിന്റെ ഇരകള്‍ക്കു വി.വി.ഐ.പി പരിഗണയാണ് നല്‍കുന്നത്. എന്നാല്‍, ഇവിടെ അവരെ അഭയാര്‍ഥികളാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പൊലിസിനെയും രൂക്ഷമായ രീതിയിലാണ് നേതാക്കള്‍ വിമര്‍ശിച്ചത്.
പുതുവൈപ്പിന്‍ സമരം സര്‍ക്കാര്‍ ഓര്‍ക്കണമെന്നും ജനകീയ സമരങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കാത്ത സര്‍ക്കാരുകള്‍ ഇല്ലെന്നും നിയമ, നീതി വിരുദ്ധമായാണ് ഗെയില്‍ പ്രവൃത്തി മുന്നോട്ടുപോകുന്നതെന്നും അതിനാലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാാത്തതെന്നും പരിസ്ഥിതി പ്രവര്‍ത്തകനും ആം ആദ്മി സംസ്ഥാന കണ്‍വീനറുമായ സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.
20 വര്‍ഷമായി സി.പി.എമ്മിനെ ഒരു യഥാര്‍ഥ സമരമുഖത്തും കണ്ടിട്ടില്ലെന്നും പുതുവൈപ്പിന്‍ സമരം ജനങ്ങള്‍ വിജയിപ്പിച്ചതുപോലെ ഗെയില്‍ സമരവും അവര്‍ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എളമരം കരീമിനും കുടുംബത്തിനും അലൈന്‍മെന്റ് മാറ്റിക്കൊടുത്ത ഗെയില്‍ അധികൃതര്‍ പൊതു ജനങ്ങള്‍ക്ക് എന്തുകൊണ്ടാണ് മാറ്റിക്കൊടുക്കാത്തതെന്നു കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് ചോദിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  25 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  25 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  25 days ago