ബ്രിട്ടനില്‍ ഒരു വര്‍ഷത്തിനകം തെരഞ്ഞെടുപ്പു നടക്കും, താന്‍ പ്രധാനമന്ത്രിയാകും- ജെറമി കോര്ബിന്
ലണ്ടന്‍: ബ്രിട്ടനില്‍ ഒരു വര്‍ഷത്തിനകം തെരഞ്ഞെടുപ്പു നടക്കുമെന്നും അപ്പോള്‍ താന്‍ പ്രധാനമന്ത്രിയാകുമെന്നും ലേബര്‍ ലീഡറും പ്രതിപക്ഷനേതാവുമായ ജെറമി കോര്ബിന്. രാജ്യം ഇടക്കാല തെരഞ്ഞെടുപ്പിലേക്കാണ് നീങ്ങുന്നതെന്നും ലേബര്‍ പാര്‍ട്ടിക്കാണ് നിലവില്‍ സാധ്യതയെന്നും കോര്ബിന് പറഞ്ഞു.
ഈ വര്‍ഷം ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വരികയും 30 സീറ്റുകള്‍ അധികം നേടി ലേബര്‍ പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തുകയും ചെയ്തപ്പോള്‍ ഡിസംബറിനു മുമ്പ് താന്‍ പ്രധാനമന്ത്രിയാകുമെന്ന് കോര്ബിന് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ക്രിസ്തുമസിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അതിനു സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹം ഇപ്പോള്‍ സമയം നീട്ടുന്നത്. ഒരു മാസികക്കു നല്കിയ അഭിമുഖത്തിലാണ് കോര്ബിന് 12 മാസത്തിനുള്ളില്‍ ബ്രിട്ടണില്‍ തെരഞ്ഞെടുപ്പു നടക്കുമെന്ന് ഉറച്ച വിശ്വാസം പ്രകടിപ്പിച്ചത്.
അയര്‍ലന്‍ഡില്‍ നിന്നുള്ള പ്രാദേശിക കക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ഭരിക്കുന്ന തെരേസ മേയുടെ ന്യൂനപക്ഷ സര്‍ക്കാര്‍ രാഷ്ട്രീയമായി ഒട്ടും സ്ഥിരതയിലല്ല. ഈ ഘട്ടത്തിലാണ് തന്റെ സാധ്യതകള്‍ വീണ്ടും ജെറമി കോര്ബിന് തുറന്നിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."