നീലയും പച്ചയുമായി നിറം മാറി ഊസ്; രഹസ്യമെന്ത്?
നീലയും പച്ചയുമായി നിറം മാറുന്ന പ്രതിഭാസമാണ് ഇംഗ്ലണ്ടിലെ യോര്‍ക് ഷയറിലുള്ള ഊസ് നദിയില്‍ കാണുന്നത്. ഊസ് നദീതീരം പ്രദേശവാസികളുടെ പ്രഭാതസവാരിക്കുള്ള പ്രിയപ്പെട്ട ഇടമാണ്. എന്നാല്‍ കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെ ഒരു അസാധാരണ പ്രതിഭാസം അതായത് ജലത്തിന്റെ നിറത്തില്‍ വ്യത്യാസം കാണുനവാനിടയായി.
ദിവസം കൂടുംതോറും ജലത്തില്‍ നിറവ്യത്യാസം കൂടുതല്‍ കാഠിന്യത്തോടെ പ്രകടമാകാന്‍ തുടങ്ങി. ആദ്യ നാളുകളില്‍ പച്ചനിറമായി നദിയില്‍ പ്രകടമായത് എന്നാല്‍ പിന്നീട് അത് നീലയിലേക്ക് മാറി. ഈ പ്രതിഭാസത്തിന്റെ കാരണമെന്തെന്ന് അറിയാതെ പ്രദേശവാസികള്‍ ആശങ്കയിലായി. ചിലര്‍ വെള്ളം പരിശോധനയ്ക്ക് നല്‍കി. എന്നാല്‍ എന്താണ് സംഗതിയെന്നു പിടികിട്ടിയില്ല. ഇതിനിടെ പ്രദേശത്തെ നായ്ക്കുട്ടികള്‍ വെള്ളത്തിലേക്ക് ഇറങ്ങുവാനിടയായി.
ഇവയ്ക്ക് എന്തൊക്കെയോ അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി. ഇതോടെ പ്രശ്‌നം പ്രദേശവാസികള്‍ ഗൗരവത്തോടെ എടുത്തു. പരിസ്ഥിതി വകുപ്പിനെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി. വെള്ളത്തിന്റെ സാമ്പിളെടുത്ത് പരിശോധിച്ചു. ഊസ് നദിയെ നിറം മാറ്റിയത് നദിയുടെ തീരത്തുള്ള ഒരു വ്യവസായശാലയാണെന്ന് കണ്ടെത്തി.
വ്യവസായശാലയില്‍ നിന്ന് ഒഴുക്കിവിട്ട രാസവസ്തുവാണ് നിറവ്യത്യാസത്തിന് കാരണം. എന്നാല്‍ വ്യവസായശാലയെപറ്റിയോ, രാസവസ്തുവിനെ പറ്റിയോ ഉള്ള വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടില്ല. എന്നാല്‍ നിറവ്യതിയാനത്തില്‍ പ്രദേശവാസികള്‍ ചില നിഗമനങ്ങളിലെത്തിച്ചേര്‍ന്നു. രണ്ട് നിഗമനങ്ങളിലാണ് ഇവര്‍ എത്തിച്ചേര്‍ന്നത്.
നദിയില്‍ കലര്‍ന്നത് തുണിത്തരങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന ഡൈ ആണെന്ന നിഗമനത്തിന് സാധ്യതയേറുന്നു. വിലയ മേഖലയിലുള്ള ജലത്തിന്റെ നിറം ഒറ്റയടിക്ക് മാറ്റാനുള്ള കഴിവ് ഇതിനുണ്ട്. രണ്ടാമത്തെ നിഗമനം സര്‍ക്കാരാണ്. അഴുക്കുജലം ഒഴുക്കിക്കളയാനുള്ള പൈപ്പുകളില്‍ ചോര്‍ച്ചയുണ്ടോ എന്നറിയാനും അവ ഗതിമാറിപ്പോകുന്നുണ്ടോ എന്നെല്ലാം അറിയാന്‍ ഡ്രെയിന്‍ ട്രേസിങ് ഡൈ ഉപയോഗിക്കാറുണ്ട്.
നദിയുടെയോ, പുഴയുടെയോ നിറം മാറിയാല്‍ അഴുക്കുജലം അതിലേക്കിറങ്ങുന്നുണ്ട് എന്നാണതിനര്‍ഥം. എന്നാല്‍ ഒരു നദിയെ തന്നെ പൂര്‍ണമായും നിറം കലക്കാനുള്ള ശേഷിയൊന്നും അത്തരം കൃത്രിമ നിറങ്ങള്‍ക്കില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നിറത്തിന്റെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി ജലത്തിന് നിറവ്യത്യാസമൊന്നുംതന്നെയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."