കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി: ഹരജി തള്ളി
തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി. തൊഴിലാളികള്‍ക്ക് വേണ്ടി സദുദ്ദേശ്യത്തോടെയാണ് കശുവണ്ടി ഇറക്കുമതിയില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇടപെട്ടതെന്ന് ഹരജി തള്ളിക്കൊണ്ടുള്ള വിധിന്യായത്തില്‍ കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി അജിത്ത് കുമാറിന്റേതാണ് ഉത്തരവ്.
കശുവണ്ടി ഇറക്കുമതിയില്‍ കുറഞ്ഞ ടെന്‍ഡര്‍ അവഗണിച്ച് കൂടിയ ടെന്‍ഡറിന് അനുമതി നല്കാന് മന്ത്രി പ്രത്യേക താല്പര്യം കാണിച്ചെന്നാണ് ഹരജിക്കാരന്റെ ആരോപണം.എന്നാല്‍, ടെന്‍ഡര്‍ ഇ-ടെന്‍ഡറാണ്, അഴിമതി നടത്തുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നില്ല. അടഞ്ഞു കിടന്ന ഫാക്ടറി തുറക്കുകയായിരുന്നു ലക്ഷ്യമെന്ന് അഡീ.ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കെ.ഡി ബാബു കോടതിയില്‍ മറുപടി നല്കി. ഗുണനിലവാരം കുറഞ്ഞ കശുവണ്ടി ഉയര്‍ന്ന തുകയ്ക്ക് ഇറക്കുമതി ചെയ്തതുവഴി സര്‍ക്കാര്‍ ഖജനാവിന് 10.34 കോടി നഷ്ടം വരുത്തി എന്നായിരുന്നു ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."