HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ രാഹുല്‍ നാളെ ഗുജറാത്തില്‍
backup
December 20 2017 | 22:12 PM
ഗാന്ധിനഗര്‍: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നുദിവസങ്ങള്‍ക്കു ശേഷം ഇതുസംബന്ധിച്ച വിലയിരുത്തലിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ സംസ്ഥാനത്തെത്തും.
കോണ്‍ഗ്രസ് നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരുമായി ജില്ല തിരിച്ചുള്ള വിലയിരുത്തലുകളായിരിക്കും രാഹുല്‍ നടത്തുകയെന്ന് സംസ്ഥാന പാര്‍ട്ടി നേതൃത്വം അറിയിച്ചു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുകൂടി മുന്‍കൂട്ടി കണ്ടാണ് ഇത്തരത്തിലുള്ള ഒരു വിലയിരുത്തലിന് അദ്ദേഹം തയാറാകുന്നതെന്ന് സംസ്ഥാന പാര്‍ട്ടി പ്രസിഡന്റ് ഭരത് സിങ് സോളങ്കി അഹമ്മദാബാദില്‍ പറഞ്ഞു.
ഗ്രാമീണ മേഖലകള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോള്‍ നഗരമേഖലയിലാണ് വോട്ട് ചോര്‍ച്ചയുണ്ടായത്. ഇത്തരത്തിലൊരു തിരിച്ചടിയുണ്ടായതുസംബന്ധിച്ചും പാര്‍ട്ടി പ്രവര്‍ത്തകരുമായി രാഹുല്‍ ചര്‍ച്ച നടത്തുമെന്നും സോളങ്കി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."