'ജിഹാദി'പ്പട്ടികയില് ഇനി ഭൂമിയും; ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് മുസ്ലിം സ്ഥലം വാങ്ങിയത് 'ലാന്‍ഡ് ജിഹാദെന്ന്'
മീററ്റ്: ലൗ ജിഹാദിന് പിന്നാലെ ലാന്‍ഡ് ജിഹാദും. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് വീടു വാങ്ങിയ മുസ്ലിം കുടുംബത്തിന് വീടും സ്ഥലവും ഉപേക്ഷിക്കേണ്ടി വന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മാലിവാരയിലെ സഞ്ജയ് രസ്തോഗി എന്നയാളില്‍ നിന്നാണ് സര്‍ക്കാര്‍ ജീവനക്കാരനായ നുഅ്മാന് വീടു വാങ്ങുന്നത്. നേരത്തെ അവര്‍ സര്‍ക്കാര്‍ നല്കിയ ഒറ്റമുറി വീട്ടിലായിരുന്നു താമസിച്ചിരുന്നു. ആറേഴ് അംഗങ്ങളുള്ള കുടുബത്തിന് അവിടെ താമസിക്കല്‍ പ്രയാസമായതിനെ തുടര്‍ന്നാണ് വീടു വാങ്ങിയത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്ത് എന്നു മാത്രമേ വീടു വാങ്ങുമ്പോള്‍ അവര്‍ ആലോചിച്ചിരുന്നുള്ളു. ചുറ്റും താമസിക്കുന്നത് മറ്റൊരു മതത്തില്‍ പെട്ടവരാണെന്നതിനെക്കുറിച്ച് തങ്ങള്‍ ഓര്‍ത്തിട്ടു പോലുമില്ലെന്നാണ് നുഅ്മാന്റെ 32കാരന് മകന് ഉസ്മാന് പറയുന്നത്. എന്നാല്‍ ചില ആളുകള്‍ തങ്ങള്‍ വീടു വാങ്ങിയതിന് വലിയ ഒച്ചപ്പാടുകളുണ്ടാക്കി. ഹിന്ദു ഭൂരിപക്ഷ പ്രദേശത്തു തന്നെ വീടു വാങ്ങിയത് ലാന്‍ഡ് ജിഹാദാണെന്നാണ് അവര്‍ പറയുന്നത്- ഉസ്മാന് പറയുന്നു.
പ്രദേശത്ത് ഹിന്ദുക്കള്‍ വില്‍ക്കുന്ന സ്ഥലം മുസ്ലിങ്ങള്‍ വാങ്ങുന്നത് പതിവാക്കിയിരിക്കുകയാണെന്നും ഇത് ലാന്‍ഡ് ജിഹാദാണെന്നുമാണ് പരിവാര്‍ സംഘടനകളുടെ പ്രതിനിധികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."