HOME
DETAILS

ബഹുസ്വരതയാണ് ഭാരതത്തിന്റെ നിലനില്‍പ്പിന്റേയും പുരോഗതിയുടേയും അടിസ്ഥാനം: മന്ത്രി എ.സി മൊയ്തീന്‍

  
backup
August 16 2016 | 17:08 PM

%e0%b4%ac%e0%b4%b9%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%a4%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d





തൃശൂര്‍: ഭാരതത്തിന്റെ നിലനില്‍പ്പിന്റേയും പുരോഗതിയുടേയും അടിസ്ഥാനം സഹിഷ്ണുതാ പൂര്‍ണമായ ബഹുസ്വരതയാണെന്നും ഇത്തരത്തിലുള്ള അടിസ്ഥാന തത്വങ്ങളെ ഭീഷണികൊണ്ടും ബലപ്രയോഗം കൊണ്ടും അട്ടിമറിക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നും സഹകരണ ടൂറിസം വകുപ്പു മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തിയതിനുശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതയുടേയും സഹിഷ്ണുതയുടേയും സന്ദേശമാണ് ഭാരതീയ സംസ്‌കാരം ഉദ്‌ഘോഷിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്നതും ഈ മൂല്യങ്ങളില്‍ അധിഷ്ഠിതമായ വികസനവും പുരോഗതിയുമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന സാംസ്‌കാരികവും ഭാഷാപരവും വിശ്വാസപരവുമായ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതാകണം നമ്മുടെ ദേശീയബോധമെന്നും മന്ത്രി പറഞ്ഞു.
ബഹുസ്വരതയുടേയും മതനിരപേക്ഷതയുടേതുമായ മൂല്യങ്ങള്‍ പലകോണുകളില്‍നിന്ന് ഭീഷണികള്‍ നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ മതേതര ചിന്തയില്‍ അധിഷ്ഠിതമായ ചെറുത്തുനില്‍പാണ് ഉയര്‍ന്നുവരേണ്ടത്.
പിന്നാക്കദളിത് വിഭാഗങ്ങള്‍ക്കെതിരായി ഉയര്‍ന്നവരുന്ന ഭീഷണികളും അടിച്ചമര്‍ത്തലുകളും ഏറേ ആശങ്ക ഉയര്‍ത്തുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം പ്രതിലോമകരമായ പ്രവണതകള്‍ക്കെതിരേ പൊരുതുന്നതിനും രാജ്യത്തിനുവേണ്ടി പുനരര്‍പ്പണം ചെയ്യുന്നതിനുമുള്ള അവസരമായി വേണം ഈവര്‍ഷത്തെ സ്വാതന്ത്ര്യദിന പരിപാടികളെ കാണേണ്ടതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. നേരത്തെ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരേഡില്‍ മന്ത്രി അഭിവാദ്യം സ്വീകരിച്ചു. സായുധ പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ ഇ.കെ ബാബു റോയിയുടെ നേരൃത്വത്തില്‍ നടന്ന പരേഡില്‍ പൊലിസ്, എക്‌സൈസ്, വന സംരക്ഷണ സേന, എന്‍സിസി, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, സ്‌കൗട്ട് ആന്‍ഡ് ഗെയിഡ്‌സ് തുടങ്ങിയ വിഭാഗങ്ങള്‍ അണിനിരന്നു. ക്വിറ്റ് ഇന്ത്യാസമരം, പിന്നാക്ക വിഭാഗക്കാര്‍ക്കു ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടു കൊണ്ടു നടത്തിയ പ്രക്ഷോഭങ്ങള്‍ എന്നിവയില്‍ സജീവ പങ്കാളിത്തം വഹിച്ച തെക്കുംകര കുളപ്പുര മംഗലത്ത് പാലിശേരി വീട്ടില്‍ കെ.പി.എസ്. മേനോന്‍, 1946ലെ ഇന്ത്യന്‍ നാവിക കലാപത്തില്‍ പങ്കെടുത്ത മുള്ളൂര്‍ക്കര ഗുരു വിഹാറില്‍ വി.കെ. വിജയന്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലിസ് മെഡലുകളും പരേഡില്‍ മികവു പുലര്‍ത്തിയ പ്ലാറ്റൂണുകള്‍ക്കുള്ള ട്രോഫികളും സായുധസേനാ പതാക നിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക പിരിച്ചുനല്‍കിയ സ്ഥാപനങ്ങള്‍ക്കുള്ള ട്രോഫികളും മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം അവതരിപ്പിച്ചു. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍, പി.കെ ബിജു എം.പി, കെ.രാജന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ മന്ത്രി കെ.പി വിശ്വനാഥന്‍, തൃശൂര്‍ റേഞ്ച് ഐജി എം.കെ അജിത്കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. എ.കൗശിഗന്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, ജില്ലാ പൊലിസ് മേധാവി (സിറ്റി) ഡോ. ജെ.ഹിമേന്ദ്രനാഥ്, റൂറല്‍ എസ്.പി ആര്‍.നിശാന്തിനി, എ.ഡി.എം സി.കെ അനന്തകൃഷ്ണന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ സി.വി സജന്‍, പി.മോഹനന്‍, പി.വി മോന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.
























Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  38 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago