ഡല്‍ഹിയെ പൊറുതി മുട്ടിക്കുന്ന വിഷപ്പുക തുരത്താന്‍ മിസ്റ്റ് ഗണ്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന വിഷപ്പുക തുരത്താനാകാതെ ഗതികെട്ട സര്‍ക്കാരിനു മുന്നില്‍ ഒരു നൂതനമാര്‍ഗം തെളിഞ്ഞിരിക്കുന്നു. മിസ്റ്റ് ഗണ്‍ എന്നു പേരു നല്‍കിയ ജലപീരങ്കി ഉപയോഗിച്ചു സ്‌മോഗ് എന്ന വിഷപ്പുകയെ ഇല്ലാതാക്കാമെന്നാണു പുതിയ കണ്ടെത്തല്‍.
കൂടിക്കൂടിവരുന്ന അന്തരീക്ഷമാലിന്യവും പുകമഞ്ഞും ഡല്‍ഹിയിലെ വായുവിനെ അനുനിമിഷം അതിഭീകരമായി വിഷമയമാക്കവെയാണു അധികാരികള്‍ ജലപീരങ്കി പരിക്ഷണം നടത്തിനോക്കിയത്. അന്തരീക്ഷത്തിലേയ്ക്കു ശക്തിയില്‍ വെള്ളംചീറ്റിച്ചു വായുവിലെ മാലിന്യം കഴുകിക്കളയുകയെന്നതാണു ലക്ഷ്യം.
അന്തരീക്ഷമാലിന്യത്തിന്റെ അളവ് കൂടുതലുണ്ടെന്നു കണക്കാക്കിയ ഡല്‍ഹിയിലെ ആനന്ദ്‌വിഹാറിലാണ് ആദ്യപരീക്ഷണം നടത്തിയത്. ഇതിനായി യൂനിറ്റൊന്നിന് 20 ലക്ഷം രൂപ വിലവരുന്ന വലിയ ജല പീരങ്കികളാണു വാങ്ങിയിരിക്കുന്നത്. വെള്ളംകൊണ്ടു വായു വൃത്തിയാക്കുന്ന പരിപാടിയെന്താണെന്ന് അറിയണമെങ്കില്‍ ആദ്യം ഡല്‍ഹിയിലെ നിശ്ശബ്ദകൊലയാളിയെന്ന് അറിയപ്പെടുന്ന സ്‌മോഗ് അഥവാ പുകമഞ്ഞ് എന്താണെന്നു മനസ്സിലാക്കണം.
കാണാന്‍ മൂടല്‍മഞ്ഞുപോലെയുള്ള സ്‌മോഗ് വെറും കോടയാണെന്നു കരുതരുത്. പുകയും പൊടിയും പിന്നെ ചില വിഷവാതകങ്ങളും അന്തരീക്ഷത്തിലെ ഈര്‍പ്പവും ചേര്‍ന്നു സുര്യപ്രകാശത്തില്‍ രാസപ്രവര്‍ത്തനം നടന്ന് അന്തരിക്ഷത്തില്‍ മാലിന്യമായി തങ്ങിനിന്നാണു സ്‌മോഗ് ഉണ്ടാവുവന്നത്. സ്‌മോഗ് എന്ന വാക്ക് smoke (പുക), fog (മഞ്ഞ്) എന്നീ രണ്ടു പദങ്ങള്‍ സംയോജിപ്പിച്ചുണ്ടാക്കിയതാണ്.
കട്ടികൂടിയ സ്‌മോഗ് കാഴ്ചയ്ക്കു തടസ്സമുണ്ടാക്കുക മാത്രമല്ല ചെയ്യുന്നത്. ശ്വാസതടസ്സം മുതല്‍, ആസ്തമ, കാന്‍സര്‍, ആര്‍ത്രൈറ്റിസ് തുടങ്ങി പല രോഗങ്ങള്‍ക്കും ഇതു കാരണമാകും. സ്‌മോഗ് കുട്ടികളുടെ ബുദ്ധിവളര്‍ച്ചയെ സാരമായി ബാധിക്കുമെന്നും പഠനം തെളിയിച്ചിട്ടുണ്ട്.
നൈട്രജന്‍ ഓക്‌സൈഡ്, സള്‍ഫര്‍ ഓക്‌സൈഡ്, നൈട്രിക് ഓക്‌സൈഡ്, ആല്‍ഡിഹൈഡുകള്‍, ഗ്രൗണ്ട് ലെവല്‍ ഓസോണ്‍ ഇങ്ങനെ പോകുന്നു സ്‌മോഗിലെ വിഷവാതകങ്ങളുടെ പേരുകള്‍. ഡല്‍ഹിയെ മൂടുന്ന പുകമഞ്ഞിലും ഇതെല്ലാമുണ്ട്.
കൂടിവരുന്ന വാഹനോപയോഗവും ഫാക്ടറികളില്‍ നിന്നു പുറംതള്ളുന്ന വിഷവാതകങ്ങളും നിരത്തിലെ പൊടിപടലങ്ങളുമാണു സ്‌മോഗിനു പ്രധാനകാരണം. അയല്‍സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ കൃഷി അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും കാരണമായി കണക്കാക്കാം.
നിയന്ത്രണം വിട്ട ആളവില്‍ സ്‌മോഗ് ഉണ്ടാകുമ്പോള്‍ അതിനുള്ള പരിഹാരങ്ങളിലൊന്നാണു മഴ. അന്തരീക്ഷത്തെ തണുപ്പിക്കുന്നതു വഴി വിഷവാതകങ്ങളെ മുകളിലേയ്ക്ക് ഉയര്‍ത്താനും പൊടിപടലങ്ങളെ വെള്ളത്തുള്ളികളില്‍ അലിയച്ചു കളയാനും മഴയ്ക്കു സാധിക്കും. ശാശ്വതമല്ലെങ്കിലും ഇതാണു താല്‍ക്കാലിക പരിഹാരം.
മഴയില്ലാത്ത കാലങ്ങളിലാണു സ്‌മോഗ് അനിയന്ത്രിതമായി ഉയരുന്നത്. ഇവിടെയാണു മിസ്റ്റ് ഗണ്ണിന്റെ പ്രാധാന്യം. മഴ അന്തരീക്ഷത്തില്‍ നടത്തുന്ന അതേ ജോലി ചെറിയതോതില്‍ ചെയ്യുന്ന യന്ത്രമാണു മിസ്റ്റ്ഗണ്‍ അല്ലെങ്കില്‍ ഫോഗ് കാനണ്‍. ആന്റി സ്‌മോഗ് ഗണ്‍, സ്‌മോഗ് കാനണ്‍ എന്നൊക്കെയും ഇത് അറിയപ്പെടുന്നുണ്ട്.
ടാങ്കില്‍നിന്നു വെള്ളം ശക്തിയേറിയ എക്‌സോസ്റ്റ് ഫാന്‍ അടങ്ങിയ പീരങ്കി ആകൃതിയിലുള്ള ഡ്രമ്മിലേയ്ക്കു പമ്പുചെയ്താണു മിസ്റ്റ്ഗണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്രമ്മിലേയ്ക്കു പമ്പുചെയ്ത വെള്ളം എക്‌സോസ്റ്റ് ഫാനിന്റെ സഹായത്താല്‍ ശക്തിയായി പറത്തേയ്ക്കു ചീറ്റുന്നു. ഇതോടെ അന്തരീക്ഷത്തിലെ പൊടിയും എയ്‌റോസോളുകളും വെള്ളത്തുള്ളികളില്‍ പറ്റിപ്പിടച്ചു മണ്ണിലമരും.
ധാരാളം പൊടിയുയരാന്‍ സാധ്യതയുള്ള ഇടങ്ങളിലാണു മിസ്റ്റ്ഗണ്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ചൈന പോലുള്ള വിദേശരാജ്യങ്ങളില്‍ ഖനികളില്‍നിന്നും ഫാക്ടറികളില്‍നിന്നും ഉയരുന്ന പൊടി നിയന്ത്രിക്കാന്‍ മിസ്റ്റ്ഗണ്‍ ഉപയോഗിക്കാറുണ്ട്. 95 ശതമാനം വരെ അന്തരീക്ഷമാലിന്യം ഇല്ലാതാക്കാന്‍ മിസ്റ്റ് ഗണ്ണിനാകുമെന്നാണു നിര്‍മാതാക്കള്‍ ആവകാശപ്പെടുന്നത്. 50 മീറ്റര്‍വരെ ഉയരത്തിലേയ്ക്കു വെള്ളംചീറ്റാന്‍ മിസ്റ്റ് ഗണ്ണിനു കഴിയും. ആന്തരീക്ഷത്തിലേയ്ക്കു വ്യാപകമായി ഉയരുന്ന പൊടിപടലങ്ങളെ പെട്ടെന്നുതന്നെ ശമിപ്പക്കാന്‍ കഴിയുമെന്നതാണ് ഈ യന്ത്രത്തിന്റെ ഗുണം.
ദിനംപ്രതി അപകടാവസ്ഥയിലേയ്ക്കു കൂപ്പുകുത്തുന്ന ഡല്‍ഹിയിലെ അന്തരീക്ഷമാലിന്യത്തെ മിസ്റ്റ്ഗണ്‍ ഉപയോഗിച്ചു ചങ്ങലയ്ക്കിടുകയെന്നതാണു ഡല്‍ഹി സര്‍ക്കാരിന്റെ ലക്ഷ്യം. ആദ്യശ്രമം വേണ്ടത്ര ഫലം തന്നില്ലെങ്കിലും പരീക്ഷണം തുടരാനാണു തീരുമാനം. ആദ്യപരിക്ഷണത്തില്‍ മാലിന്യം ഒരുവിധം കുറയ്ക്കാനായെങ്കിലും മണിക്കൂറൂകള്‍ക്കുള്ളില്‍ വീണ്ടും പഴയ അവസ്ഥയിലേയ്ക്കു മാലിന്യത്തിന്റെ തോത് എത്തി.
ഡല്‍ഹിയുടെ പരിതാപകരമായ അവസ്ഥയെയാണ് ഇതു തെളിയിക്കുന്നത്. ഡല്‍ഹി പോലുള്ള വലിയ നഗരങ്ങളിലെ പൊടി അടക്കാന്‍ ചെറിയ പ്രദേശത്തെ പൊടി നിയന്ത്രിക്കാന്‍ മാത്രം ഉപയോഗിക്കുന്ന മിസ്റ്റ്ഗണ്‍ പോരെന്നര്‍ത്ഥം. മിസ്റ്റ് ഗണ്‍ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ആ ഭാഗത്തേയ്ക്കു മറ്റു സ്ഥലങ്ങളിലെ മലിനവായു ഇരച്ചെത്തും.
അതുകൊണ്ടു ഒരു ശാശ്വത പരിഹാരം കണ്ടെത്താനാണു ശ്രമിക്കേണ്ടത്. പല നടപടികളും സര്‍ക്കാര്‍ ആദ്യമേ തന്നെ നടപ്പാക്കി നോക്കിയിരുന്നു. ഡല്‍ഹിയില്‍ പടക്കങ്ങളുടെയു മറ്റു കരിമരുന്നുത്പ്പന്നങ്ങളുടെയും വില്‍പ്പന നിരോധിച്ചു. പൊതുവാഹനങ്ങളില്‍ ഇന്ധനായി പ്രകൃതിവാതകം ഉപയോഗിച്ചു. വഴിയോരങ്ങളില്‍ കുടുതല്‍ മരങ്ങള്‍ നട്ടു. എന്നിട്ടും നിയന്ത്രണംവിട്ട അവസ്ഥയാണിപ്പോഴും.
അനുദിനം ആവാസയോഗ്യമല്ലാതായി വരുന്ന ഡല്‍ഹിയെ രക്ഷക്കാന്‍ ജനങ്ങള്‍ക്കേ കഴിയു. ഇതിനായി ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം കൊണ്ടുവരേണ്ടതുണ്ട്. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറച്ചു പൊതുവാഹനങ്ങളും സൈക്കിള്‍, ഇലക്ട്രിക്കാര്‍ പോലുള്ള വാഹനങ്ങളും ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണം. മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നതും കത്തിക്കുന്നതും കര്‍ശ്ശനമായി നിരോധിക്കണം.
പൊടി ഉയരാത്ത വിധം റോഡുകള്‍ വൃത്തിയായി സുക്ഷിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കണം. ഫാക്ടറികളിലെ അശാസ്ത്രീയവും നിയമവിരുദ്ധവുമായ മാലിന്യസംസ്‌കണം തടയണം. ഇതെല്ലാം സര്‍ക്കാരിനു ചെയ്യാവുന്ന പട്ടികയില്‍ വരും. രാജ്യതലസ്ഥാനമായതിനാല്‍ എത്രയും വേഗം ഡല്‍ഹിയെ ഈ അവസ്ഥയില്‍നിന്നു മോചിപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇത്രയും ജനങ്ങള്‍ എവിടെപ്പോകുമെന്നു മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ എവിടെയിരുന്നു ഭരിക്കുമെന്നും ആലോചിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."