HOME
DETAILS
MAL
ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു: 60 ശതമാനം പോളിങ്
backup
December 21 2017 | 13:12 PM
ചെന്നൈ: തമിഴ്‌നാട്ടിലെ രാധാകൃഷ്ണന്‍ നഗര്‍ (ആര്‍.കെ നഗര്‍) നിയോജക മണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. 60 ശതമാനം പോളിങ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായിരുന്ന ജയലളിത 2016 ഡിസംബര്‍ അഞ്ചിന് മരിച്ചതിനെത്തുടര്‍ന്നാണ് ആര്‍.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഇ മധുസൂധനന്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയായും എന്‍ മാരുതു ഗണേഷ് ഡി.എം.കെ സ്ഥാനാര്‍ഥിയായും ടി.ടി.വി ദിനകരന്‍ സ്വതന്ത്രനായും കടുത്ത പോരാട്ടമാണ് മണ്ഡലത്തില്‍ കാഴ്ചവച്ചത്.
ഒരു പോളിങ് ബൂത്തില്‍ വോട്ടിങ് മെഷീന്‍ പ്രവര്‍ത്തിക്കാത്ത പ്രശ്‌നമൊഴിച്ച് കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. ഞായറാഴ്ചയാണ് വോട്ടെണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."