കാറ്റലോണിയയില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് തുടങ്ങി
ബാഴ്സലോണ: ഒക്ടോബര്‍ ഒന്നിലെ ഹിതപരിശോധനക്കു ശേഷം കാറ്റലോണിയയില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് ആരംഭിച്ചു. 135 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 68സീറ്റ് നേടുന്ന പാര്‍ട്ടി വിജയിച്ചതായി പ്രഖ്യാപിക്കും. സ്വയംഭരണം ആവശ്യപ്പെട്ട് കാറ്റലോണിയ നടത്തിയ ഹിതപരിശോധനാഫലം സ്പാനിഷ് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ പിരിച്ചുവിട്ട് പ്രവിശ്യ സ്പെയിനിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
കാറ്റലന്‍ മുന്‍ പ്രസിഡന്റ് കാര്‍ലെസ് പുജെമോണ്ട് നയിക്കുന്ന സെന്റര്‍ റൈറ്റ് ടുഗദര്‍ ഫോര്‍ കാറ്റലോണിയ, മുന്‍ വൈസ് പ്രസിഡന്റ് ഓറിയോല്‍ ജാന്ക്വിറസ് നേതൃത്വം നല്കുന്ന സെന്റര്‍ ലെഫ്റ്റ് കാറ്റലന്‍ റിപ്പബ്ലിക്കന്‍ ലെഫ്റ്റ്, സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കാറ്റലോണിയ, സെന്റര്‍ ലെഫ്റ്റ് നാഷനല്‍ സ്പാനിഷ് സോഷ്യലിസ്റ്റ് പാര്‍ട്ടി, തീവ്ര വലതുപക്ഷമായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് കാറ്റലോണിയ എന്നിവരാണ് മത്സര രംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."