HOME
DETAILS
MAL
ഓണസമ്മാനമായി കേരളാബാങ്ക്: മന്ത്രി
backup
December 21 2017 | 21:12 PM
കണ്ണൂര്‍: ഓണസമ്മാനമായോ അതിനു മുന്‍പോ കേരള ബാങ്ക് യാഥാര്‍ഥ്യമാകുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേരള ബാങ്ക് രൂപവത്കരിക്കുന്നത് പ്രാഥമിക ബാങ്കുകളെ ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആധുനിക സംവിധാനങ്ങളോടെ സഹകരണ മേഖലയില്‍ ഒരു ബാങ്ക് അനിവാര്യമാണ്.
കേരള ബാങ്ക് വരുന്നതോടെ ജില്ലാ ബാങ്കുകളുടെ ഭരണസമിതി ഇല്ലാതാവുമെന്നത് മാത്രമാണ് സംഭവിക്കുക. മറ്റൊരു പ്രശ്നങ്ങളും കേരള ബാങ്കിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."